മൊ​ബൈ​ൽ ട​വ​റി​ൽ ക​യ​റി​ യു​വാ​വി​ന്‍റെ ഭീ​ഷ​ണി
Sunday, February 16, 2020 11:08 PM IST
പ​ത്ത​നം​തി​ട്ട: മൊ​ബൈ​ൽ ട​വ​റി​നു മു​ക​ളി​ൽ ക​യ​റി മ​ണി​ക്കൂ​റോ​ളം യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി പ​ള്ളി​പ​ടി​ഞ്ഞാ​റ്റേ​തി​ൽ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ അ​മീ​റാ (31) ണ് ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​നു സ​മീ​പ​ത്തു​ള്ള ട​വ​റി​നു മു​ക​ളി​ൽ ക​യ​റി​യ​ത്.
യു​വ​തി​യെ നി​ര​ന്ത​രം വി​ളി​ച്ചി​രു​ന്നു​വെ​ന്ന് പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​യാ​ളു​ടെ ഫോ​ണ്‍ പോ​ലീ​സ് പി​ടി​ച്ചു​വ​ച്ച​തും കേ​സെ​ടു​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു​മാ​ണ് യു​വാ​വ് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി​യു​മാ​യി ട​വ​റി​നു മു​ക​ളി​ൽ ക​യ​റി​യ​ത്.
വൈ​കു​ന്നേ​രം 5.30ഓ​ടെ ട​വ​ റി​നു മു​ക​ളി​ൽ ക​യ​റി​യ യു​വാ​വി​നോ​ടു താ​ഴെ ഇ​റ​ങ്ങാ​ൻ പോ​ ലീ​സും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​വാ​വ് കൂ​ട്ടാ​ക്കി​യി​ ല്ല.
തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യെ​ങ്കി​ലും വി​സ​മ്മ​തി​ച്ചു.
യു​വാ​വി​ന്‍റെ അ​മ്മ എ​ത്തി​യ​തോ​ടെ താ​ഴേ​ക്കി​റ​ങ്ങാ​മെ​ന്നാ​യി. പ​ക്ഷെ പോ​ലീ​സ് കേ​സെ​ടു​ക്കി​ല്ലെ​ന്ന് ഉ​റ​പ്പ് കി​ട്ടി​യാ​ലെ ഇ​റ​ങ്ങൂ​വെ​ന്ന് പ​റ​ഞ്ഞ​തോ​ടെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും വീ​ണ്ടും കു​ഴ​ങ്ങി.
കേ​സെ​ടു​ക്കി​ല്ലെ​ന്ന് പോ​ലീ​സ് ഉ​റ​പ്പു പ​റ​ഞ്ഞ​തോ​ടെ പ​തി​യെ യു​വാ​വ് താ​ഴേ​ക്കി​റ​ങ്ങാ​ൻ ആ​രം​ഭി​ച്ചു.
തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ്ണ് താ​ഴെ ഇ​റ​ക്കി​യ​ത്.
ഇ​യാ​ളെ പി​ന്നീ​ട് മാ​താ​വി​നൊ​പ്പം പ​റ​ഞ്ഞു​വി​ട്ടു.