മാ​രാ​മ​ണ്ണി​ന്‍റെ സാ​മൂ​ഹി​കാ​ടി​ത്ത​റ വി​പു​ലം: മെ​ത്രാ​പ്പോ​ലീ​ത്ത‌
Saturday, February 15, 2020 10:43 PM IST
മാ​രാ​മ​ണ്‍: വി​പു​ല​മാ​യ സാ​മൂ​ഹി​കാ​ടി​ത്ത​റ​യാ​ണ് മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​നു​ള്ള​തെ​ന്ന് ഡോ.​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത. മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജാ​തി​മ​ത​ചി​ന്ത​ക​ള്‍​ക്ക​തീ​ത​മാ​യ അ​ടി​ത്ത​റ​യാ​ണ് മാ​രാ​മ​ണ്ണി​നു​ള്ള​തെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

ക​ണ്‍​വ​ന്‍​ഷ​നു വേ​ണ്ടി മ​ണ​ല്‍​പ്പു​റ​ത്ത് പ​ന്ത​ലൊ​രു​ക്കു​ന്ന​തു മു​ത​ല്‍ ഇ​തി​നു പി​ന്നി​ലെ സ​ഹ​ക​ര​ണ വി​പു​ല​മാ​ണ്. മാ​രാ​മ​ണ്‍ മ​ണ​ല്‍​പ്പു​റ​ത്ത് ക​ണ്‍​വ​ന്‍​ഷ​നു​വേ​ണ്ടി വേ​ദി​യാ​യ​തി​നു പി​ന്നി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള സാ​മൂ​ഹി​ക സ​ഹ​ക​ര​ണ​ത്തി​ന്‍റെ ബ​ന്ധ​മു​ണ്ട്. സി. ​കേ​ശ​വ​നും സി.​വി. കു​ഞ്ഞി​രാ​മ​നും സി. ​അ​ച്യു​ത​മേ​നോ​നു​മെ​ല്ലാം ഈ ​ക​ണ്‍​വ​ന്‍​ഷ​ന്‍റെ ഉ​ന്ന​തി​ക്കു​വേ​ണ്ടി പ​രി​ശ്ര​മി​ച്ച​വ​രാ​ണ്.
അ​യി​രൂ​രി​ലെ തോ​ട്ടാ​വ​ള്ളി​ല്‍ ആ​ശാ​നാ​ണ് പ​ന്ത​ലി​നു​വേ​ണ്ടി സ്ഥി​ര​മാ​യി ത​ടി ന​ല്‍​കി​യ​ത്.

അ​ന്നു മു​ത​ല്‍ ഇ​ന്നു​വ​രെ ഓ​ല​പ​ന്ത​ല്‍ പ​മ്പാ തീ​ര​ത്ത് ഒ​രു​ങ്ങു​ന്ന​ത് കൂ​ട്ടാ​യ്മ​യു​ടെ പ്ര​തീ​ക​മാ​ണ്.
മാ​ര്‍​ത്തോ​മ്മാ ഇ​ട​വ​ക​ക​ളാ​ണ് ഇ​ന്നും പ​ന്ത​ല്‍ ഒ​രു​ക്കു​ന്ന​ത്. പ​മ്പാ​ന​ദി​യി​ലൂ​ടെ വ​ള്ള​ത്തി​ല്‍ യാ​ത്ര ചെ​യ്ത് എ​ത്തി ക​ര​യി​ല്‍ താ​മ​സി​ച്ച് ഭ​ക്ഷ​ണ പാ​കം ചെ​യ്ത പ്ര​സം​ഗം കേ​ട്ടു മ​ട​ങ്ങി​യ​വ​രു​ടെ പി​ന്‍​ത​ല​മു​റ​യി​ല്‍​പെ​ട്ട ആ​ന​പ്രാ​മ്പാ​ല്‍ ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ പൂ​ര്‍​വി​ക​രു​ടെ ആ ​യാ​ത്ര​യെ അ​നു​സ്മ​രി​ച്ച് വ​ള്ള​ത്തി​ല്‍ യാ​ത്ര ചെ​യ്ത് ഇ​ന്ന​ലെ യോ​ഗ​ത്തി​നെ​ത്തി​യ​തി​നെ​യും മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​ന​ന്ദി​ച്ചു.

സാ​മൂ​ഹി​ക​മാ​യ വി​പ​ത്തു​ക​ള്‍​ക്കെ​തി​രെ എ​ക്കാ​ല​വും ശ​ബ്ദി​ച്ചു​ള്ള ക​ണ്‍​വ​ന്‍​ഷ​ന്‍റെ മു​മ്പി​ല്‍ സ​മൂ​ഹ​ത്തെ കാ​ര്‍​ന്നു​തി​ന്നു​ന്ന ല​ഹ​രി​യി​ല്‍ നി​ന്നു​ള്ള വി​മോ​ച​ന​ത്തി​നു പോ​രാ​ടു​ക​യെ​ന്ന മ​ഹ​ത്താ​യ ഒ​രു ല​ക്ഷ്യ​മു​ണ്ടെ​ന്നും അ​തു പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ യ​ത്‌​നി​ക്കാ​മെ​ന്നു​മു​ള്ള ആ​ഹ്വാ​ന​ത്തോ​ടെ​യാ​ണ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​സം​ഗം ഉ​പ​സം​ഹ​രി​ച്ച​ത്.ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി സ്മാ​ര​ക​മാ​യി 125 തെ​ങ്ങി​ന്‍​തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മെ​ത്രാ​പ്പോ​ലീ​ത്ത​യി​ല്‍ നി​ന്ന് തെ​ങ്ങി​ന്‍​തൈ സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​മാ​യി മാ​ര്‍​ത്തോ​മ്മാ സു​വി​ശേ​ഷ​പ്ര​സം​ഗ​സം​ഘ​ത്തി​ന്‍റെ നേ​തൃത്വ​ത്തി​ല്‍ ന​ട​ന്നു​വ​ന്ന ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി പ​രി​പാ​ടി​ക​ള്‍​ക്കു കൂ​ടി​യാ​ണ് ഇ​ന്ന​ലെ സ​മാ​പ​ന​മാ​യ​ത്.

ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്, രാ​ജ്യ​സ​ഭ മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ.​പി.​ജെ. കു​ര്യ​ന്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.