ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​ദി​നാ​ച​ര​ണം: യു​ഡി​എ​ഫ് മ​നു​ഷ്യ​ഭൂ​പ​ടം ഇ​ന്ന് ‌
Wednesday, January 29, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​മാ​യ ഇ​ന്ന് യു​ഡി​എ​ഫ് ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​ദി​ന​മാ​യി ആ​ച​രി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ഇ​ന്ന് വൈ​സു​ന്നേ​രം പ​ത്ത​നം​തി​ട്ട​യി​ൽ മ​നു​ഷ്യ​ഭൂ​പ​ടം ഒ​രു​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സും ക​ണ്‍​വീ​ന​ർ പ​ന്ത​ളം സു​ധാ​ക​ര​നും പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ച​ങ്കു​റ​പ്പോ​ടെ ഭാ​ര​തം, ഒ​രു​ക്കാം ഒ​രു​മ​യു​ടെ ഭൂ​പ​ടം എ​ന്ന​താ​ണ് വി​ഷ​യം. വൈ​കു​ന്നേ​രം 4.30ന് ​റി​ഹേ​ഴ്സ​ൽ. അ​ഞ്ചി​ന് ഭൂ​പ​ടം നി​ർ​മി​ക്കും. ജി​ല്ല​യി​ലെ യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഇ​തി​ൽ അ​ണി​നി​ര​ക്കും. 5.17ന് ​സ​ത്യ​വാ​ച​കം ചൊ​ല്ലും.
യോ​ഗം ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി. ​ദേ​വ​രാ​ജ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌