പൗ​രോ​ഹി​ത്യം സാ​മൂ​ഹി​ക ന​വോ​ത്ഥാ​ന​ത്തി​നു​ള്ള പ്ര​ചോ​ദ​ന​മാ​ക​ണം: ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ‌
Wednesday, January 29, 2020 10:43 PM IST
ഓ​മ​ല്ലൂ​ർ: പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ സാ​മൂ​ഹി​ക ന·​യ്ക്കു​ള്ള ഉ​പാ​ധി​യും പ്ര​ചോ​ദ​ന​വു​മാ​ക​ണ​മെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ. ചീ​ക്ക​നാ​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ റ​വ. ഡോ.​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച ഗ്രോ​ട്ടോ കൂ​ദാ​ശ നി​ർ​വ​ഹി​ച്ചു സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും ഫാ.​ഡോ.​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത് ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ ഏ​റെ വി​ല​മ​തി​ക്ക​പ്പെ​ടു​ന്ന​താ​ണെ​ന്നും ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു.

ഗ്രോ​ട്ടോ കൂ​ദാ​ശ​യ്ക്ക് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ്, പാ​റ​ശാ​ല രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ്, ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

ഫാ.​ഡോ.​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത് കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പ​ണം ന​ട​ത്തി.
തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ദീ​പി​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ.​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി പു​സ്ത​ക പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

മ​ദ​ർ ഹൃ​ദ്യ എ​സ്ഐ​സി, ജോ​യി വ​ള​വി​ൽ, സേ​വ്യ​ർ കോ​ശി കു​ഴി​നാ​പ്പു​റ​ത്ത്, വി​കാ​രി ഫാ.​വ​ർ​ഗീ​സ് ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദീ​പി​ക എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​റെ​ജി മ​ന​യ്ക്ക​ലേ​ട്ട് ആ​ശം​സ​ക​ൾ നേ​ർ​ന്നു.‌