ചീ​ക്ക​നാ​ൽ പ​ള്ളി​യി​ലെ ഗ്രോ​ട്ടോ കൂ​ദാ​ശ ഇ​ന്ന് ‌
Tuesday, January 28, 2020 10:46 PM IST
ഓ​മ​ല്ലൂ​ർ: ചീ​ക്ക​നാ​ൽ സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഫാ.​ഡോ.​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​വും ജൂ​ബി​ലി സ്മാ​ര​ക​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഗ്രോ​ട്ടോ​യു​ടെ കൂ​ദാ​ശ​യും ഇ​ന്നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യ്ക്കും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ​ക്കും സ്വീ​ക​ര​ണം. 3.15ന് ​ഗ്രോ​ട്ടോ കൂ​ദാ​ശ​യേ തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ.​ഡോ.​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത് കു​ർ​ബാ​ന അ​ർ​പ്പി​ക്കും. കാ​തോ​ലി​ക്കാ ബാ​വ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് അ​നു​മോ​ദ​ന സ​മ്മേ​ള​ന വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചീ​ക്ക​നാ​ൽ ഇ​ട​വ​കാം​ഗ​മാ​യ ഫാ.​ഡോ.​തോ​മ​സ് കു​ഴി​നാ​പ്പു​റം ദീ​പി​ക തി​രു​വ​ന​ന്ത​പു​രം റ​സി​ഡ​ന്‍റ് മാ​നേ​ജ​രാ​ണ്. ‌