ഭ​ര​ണ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ സ​മ​രം; ആ​ർ​ടി ഓ​ഫീ​സു​ക​ൾ സ്തം​ഭി​ച്ചു ‌
Monday, January 27, 2020 10:53 PM IST
പ​ത്ത​നം​തി​ട്ട: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ലെ ഭ​ര​ണ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ സ​മ​ര​ത്തേ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്തം​ഭി​ച്ചു.മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ഫീ​ൽ​ഡ് സ്റ്റാ​ഫി​നെ ജോ​യി​ന്‍റ് ആ​ർ​ടി​ഒ ത​സ്തി​ക​യി​ൽ നി​യ​മി​ക്കാ​നു​ള്ള ഗൂ​ഢ നീ​ക്ക​ത്തി​നെ​തി​രെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ ഭ​ര​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ലേ​ക്കു നീ​ങ്ങി​യ​ത്.
കോ​ട​തി ശ​രി​വ​ച്ച 1981ലെ ​സ്പെ​ഷ​ൽ റൂ​ൾ ഭേ​ദ​ഗ​തി ചെ​യ്ത് നി​ല​വി​ലെ പ്രൊ​മോ​ഷ​ൻ അ​നു​പാ​തം അ​ട്ടി​മ​റി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് കേ​ര​ള മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. അ​ട്ടി​മ​റി​ക്കു പി​ന്നി​ൽ ഗ​താ​ഗ​ത വ​കു​പ്പി​ലെ ഉ​ന്ന​ത​രു​ണ്ടെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​ക്ഷേ​പം.
പു​തി​യ നീ​ക്ക​ത്തി​നു പി​ന്നി​ൽ കോ​ടി​ക​ളു​ടെ കൈ​ക്കൂ​ലി ഇ​ട​പാ​ടു​ണ്ടെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സ്പെ​ഷ​ൽ റൂ​ൾ സം​ര​ക്ഷി​ക്കു​ക, സേ​ഫ് കേ​ര​ള​യി​ൽ മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ൽ​കു​ക, വ​ർ​ക്ക്‌ സ്റ്റ​ഡി റി​പ്പോ​ർ​ട്ട്‌ അം​ഗീ​ക​രി​ക്കു​ക, ജോ​ലി​ഭാ​ര​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക, അ​കാ​ര​ണ​മാ​യി പി​രി​ച്ചു​വി​ട്ട കാ​ഞ്ഞി​ര​പ്പ​ള്ളി ജോ​യി​ന്‍റ് ആ​ർ​ടി​ഒ പി. ​ബി. പ​ദ്മ​കു​മാ​റി​നെ തി​രി​ച്ചെ​ടു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് കേ​ര​ള മോ​ട്ടോ​ർ വെ​ഹോ​ക്കി​ൾ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ഫെ​ബ്രു​വ​രി 15 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യി 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന സൂ​ച​ന പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ആ​ർ​ടി ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ​യോ​ഗം ചേ​ർ​ന്നു.
കെ​എം​വി​ഡി​എ​സ്എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ പോ​റ്റി, ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ന്ദു പി. ​എ., വൈ​സ് പ്ര​ഡി​ഡ​ന്‍റ് ഗോ​പാ​ലി​ക ജി., ​കെ​എം​വി​ഡി​എ​സ്എ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം റ്റി. ​ബി​നോ​യി, മു​ര​ളീ​ധ​ര​ൻ ഇ​ള​യ​ത്, മാ​യ ദേ​വി, റി​ട്ട​യേ​ർ​ഡ് ജോ​യി​ന്‍റ് ആ​ർ​ടി​ഒ, എ​ൻ. കെ. ​മോ​ഹ​ൻ​ദാ​സ്, ഫി​ലി​പ്പ് സാ​മു​വ​ൽ, എ​സ്. ദീ​പ, ജോ​ർ​ജ്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സൂ​ച​ന പ​ണി​മു​ട​ക്കി​ന് പ​ത്ത​നം​തി​ട്ട ആ​ർ​ടി ഓ​ഫീ​സി​ലെ​യും ആ​യ​തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന സ​ബ് ഓ​ഫീ​സി​ലെ​യും മു​ഴു​വ​ൻ മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കു​ക​യും ജി​ല്ലാ ഓ​ഫി​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തു​ക​യും ചെ​യ്തു.
ജി​ല്ല​യി​ലെ ആ​ർ​ടി ഓ​ഫീ​സു​ക​ളു​ടെ​യും സ​ബ് ആ​ർ​ടി ഓ​ഫീ​സു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം സ്തം​ഭി​ച്ചു.‌