ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ ലോം​ഗ് മാ​ർ​ച്ച് ഇ​ന്ന്
Thursday, January 23, 2020 10:51 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ആ​ന്‍റോ ആ​ന്‍റ​ണി എം​പി ന​യി​ക്കു​ന്ന ലോം​ഗ് മാ​ർ​ച്ച് ഇ​ന്ന് ന​ട​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി മു​ത​ൽ ഈ​രാ​റ്റു​പേ​ട്ട വ​രെ​യാ​ണ് ലോം​ഗ് മാ​ർ​ച്ച്. മാ​ർ​ച്ചി​ന് മു​ന്നോ​ടി​യാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ൽ അ​സീ​സ് ബ​ഡാ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​മാം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ കെ.​എം. മു​ഹ​മ്മ​ദ് ന​ദീ​ർ മൗ​ല​വി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 2.30ന് ​ഡോ. എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ ആ​ന്‍റോ ആ​ന്‍റ​ണി എം​പി​ക്ക് പ​താ​ക കൈ​മാ​റി മാ​ർ​ച്ച് ആ​രം​ഭി​ക്കും. ഭാ​ര​തം റി​പ്പ​ബ്ലി​ക് ആ​യ​തി​ന്‍റെ 70 വ​ർ​ഷ​ങ്ങ​ൾ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മ​തേ​ത​ര സം​ഘ​ട​ന​ക​ളു​ടെ 70 പ്ര​തി​നി​ധി​ക​ൾ ദേ​ശീ​യ​പ​താ​ക​യു​മേ​ന്തി മാ​ർ​ച്ചി​ന്‍റെ മു​ൻ​നി​ര​യി​ൽ അ​ണി​നി​ര​ക്കും. അ​തി​നു പി​ന്നി​ൽ സി​എ​എ​യ്ക്കും എ​ൻ​ആ​ർ​സി​യ്ക്കും എ​തി​രേ​യു​ള്ള പ്ല​ക്കാ​ർ​ഡു​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളും ദേ​ശീ​യ നേ​താ​ക്ക​ന്മാ​രു​ടെ ചി​ത്ര​ങ്ങ​ളും ദേ​ശീ​യ​പ​താ​ക​യു​മേ​ന്തി ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ക്കും. രാ​ത്രി ഏ​ഴി​ന് മാ​ർ​ച്ച് ഈ​രാ​റ്റു​പേ​ട്ട​യി​ൽ എ​ത്തി​ച്ചേ​രു​ന്പോ​ൾ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും