ബാ​ലി​കാ​മ​ഠം എ​ച്ച്എ​സ്എ​സ് ശ​താ​ബ്ദി ഉ​ദ്ഘാ​ട​നം 29ന്
Wednesday, January 22, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല തി​രു​മൂ​ല​പു​രം ബാ​ലി​കാ​മ​ഠം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷം 28, 29 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ച​താ​യി സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ സു​നി​ത കു​ര്യ​നും ഹെ​ഡ്മി​സ്ട്ര​സ് സു​ജ ആ​നി മാ​ത്യു​വും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ശ​താ​ബ്ദി വി​ളം​ബ​ര ദീ​പ​ശി​ഖാ പ്ര​യാ​ണം പാ​ലി​യേ​ക്ക​ര സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് എ​സ്സി​എ​സ് ജം​ഗ്ഷ​ൻ, തു​ക​ല​ശേ​രി സി​എം​എ​സ്എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ട് വ​ഴി ബാ​ലി​കാ​മ​ഠം സ്കൂ​ളി​ൽ എ​ത്തി​ച്ചേ​രും.
29ന് ​രാ​വി​ലെ 10ന് ​യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം. വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക ശോ​ഭാ മേ​രി തോ​മ​സി​നു യാ​ത്ര​യ​യ​പ്പു ന​ൽ​കും.
ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കൂ​ടു​ന്ന യോ​ഗ​ത്തി​ൽ ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക കെ. ​എ​സ്. ചി​ത്ര ശ​താ​ബ്ദി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ജോ​ർ​ജ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സം​വി​ധാ​യ​ക​ൻ ബ്ലെ​സി, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫാ.​ചെ​റി​യാ​ൻ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
സാം​സ്കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ൾ, സ്കൂ​ൾ ച​രി​ത്രം ഡോ​ക്കു​മെ​ന്‍റ​റി നി​ർ​മാ​ണം, ഗു​രു​വ​ന്ദ​നം, മി​ക​വ​ര​ങ്ങ്, പൂ​ർ​വ​വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം, സ്ത്രീ ​ശാ​ക്തീ​ക​ര​ണം, വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​പാ​ടി​ക​ൾ, സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ് ക്ലാ​സു​ക​ൾ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ശ​താ​ബ്ദി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​കും.
പി​ടി​എ സെ​ക്ര​ട്ട​റി പ്രീ​തി സ്ക​റി​യ, സി​സി മി​നി അ​ല​ക്സ്, മേ​രി തോ​മ​സ്, സ​ജി ഫി​ലി​പ്പ്, ടി.​കെ. കോ​ശി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.