1500 ക​ർ​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ക്കും
Sunday, January 19, 2020 10:07 PM IST
മ​ല്ല​പ്പ​ള്ളി: എ​ൽ​ഡി​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ​മ​ഹാ ശൃം​ഖ​ല​യി​ൽ മ​ല്ല​പ്പ​ള്ളി ഏ​രി​യാ​യി​ൽ നി​ന്നും 1500 ക​ർ​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​ന് കേ​ര​ള ക​ർ​ഷ​ക​സം​ഘം മ​ല്ല​പ്പ​ള്ളി ഏ​രി​യാ ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. ക​ൺ​വ​ൻ​ഷ​ൻ ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​യി​ക്ക​ലേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ഡോ.​ജേ​ക്ക​ബ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം എ​രി​യാ സെ​ക്ര​ട്ട​റി ബി​നു വ​റു​ഗീ​സ്, പ്ര​ഫ. എം.​കെ.​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, ബി​ന്ദു ചാ​ത്ത​നാ​ട്ട്, കെ.​ഐ.​മ​ത്താ​യി, കെ.​എ​സ്. വി​ജ​യ​ൻ പി​ള്ള, തോ​മ​സ് ഉ​മ്മ​ൻ, മ​ധു​ലാ​ൽ പി., ​സാ​ബു ജോ​സ​ഫ്, ജി​ജി വ​റു​ഗീ​സ്, പ്ര​സാ​ദ്കു​മാ​ർ, ന​ളി​നാ​ക്ഷ​ൻ നാ​യ​ർ, കെ.​സു​രേ​ഷ്, കെ.​ജെ. ജോ​ൺ​സ​ൺ, കെ.​ജി. പ്ര​ഭ​കു​മാ​ർ, എ​ബി കോ​ശി ഉ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.