ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും: എം​എ​ല്‍​എ
Wednesday, December 11, 2019 11:02 PM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഭി​ന്ന​ശേ​ഷി നി​ര്‍​ണ​യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും സ​ഹാ​യ ഉ​പ​ക​ര​ണ വി​ത​ര​ണ നി​ർ​ണ​യ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കും. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ചേ​ര്‍​ന്നു.
കേ​ര​ള സ​ര്‍​ക്കാ​ര്‍ സാ​മൂ​ഹ്യ നീ​തി വ​കു​പ്പ്, കേ​ര​ള സം​സ്ഥാ​ന വി​ക​ലാം​ഗ ക്ഷേ​മ കോ​ർ​പ​റേ​ഷ​ന്‍, കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ന്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ന​ട​ത്തു​ക​യെ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തി​നു​വേ​ണ്ടി​യാ​ണ് ഭി​ന്ന​ശേ​ഷി ഉ​പ​ക​ര​ണ നി​ര്‍​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു.
കേ​ര​ള സം​സ്ഥാ​ന വി​ക​ലാം​ഗ ക്ഷേ​മ കോ​ർ​പ​റേ​ഷ​ന്‍ എം​ഡി കെ.​മൊ​യ്തീ​ന്‍​കു​ട്ടി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ള​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. ക്യാ​മ്പി​നാ​യി വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ചെ​യ​ര്‍​മാ​നാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി​മാ​ത്യു സാം, ​ഡി​എം​ഒ ഡോ.​എ.​എ​ല്‍. ഷീ​ജ, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ജെ. ​ഷം​ലാ ബീ​ഗം, വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ എ​ല്‍. ഷീ​ബ, ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​ക​ലാം​ഗ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.