ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ സൗ​ജ​ന്യ ഫു​ട്ബോ​ൾ പ​രി​ശീ​ല​ന പ​രി​പാ​ടി
Saturday, December 7, 2019 10:49 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള സ​ർ​ക്കാ​ർ കാ​യി​ക യു​വ​ജ​ന കാ​ര്യാ​ല​യം വ​ഴി പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഗ്രാ​സ്റൂ​ട്ട് ഫു​ട്ബോ​ൾ പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ " കി​ക്കോ​ഫ് " കോ​യി​പ്രം ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ൽ ആ​രം​ഭി​ക്കും.

വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന കാ​യി​ക വി​ഭാ​ഗം പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പ​ടെ സ്കൂ​ളി​ൽ വ​ച്ച് ചേ​ർ​ന്ന ആ​ലോ​ച​ന യോ​ഗ​ത്തി​ലാ​ണ് ' കി​ക്കോ​ഫ്' പ​ദ്ധ​തി ജി​ല്ല​യി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​ത്.

ജി​ല്ല​യു​ടെ കാ​യി​ക സ്വ​പ്ന​ങ്ങ​ൾ​ക്ക് ഒ​രു മു​ത​ൽ കൂ​ട്ടാ​ണ് കി​ക്കോ​ഫ് പ​ദ്ധ​തി​യെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.2009, 2010, 2011 വ​ർ​ഷ​ങ്ങ​ളി​ൽ ജ​നി​ച്ച പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഗ​വ​ൺ​മെ​ന്‍റ്, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ്, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന ഏ​ത് പെ​ൺ​കു​ട്ടി​ക്കും സെ​ല​ക്ഷ​നി​ൽ പ​ങ്കെ​ടു​ത്ത് ക്യാ​മ്പി​ൽ അം​ഗ​മാ​യി പ​രി​ശീ​ല​നം നേ​ടി പോ​കാം.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് ര​ണ്ട് സെ​റ്റ് യൂ​ണി​ഫോം, ബൂ​ട്ട്, ഫു​ട്ബോ​ൾ, കി​റ്റ്, വാ​ട്ട​ർ​ബോ​ട്ടി​ൽ, പ​രി​ശീ​ല​ന ഉ​പ​ക​ര​ണ​ങ്ങ​ൾ, പോ​ഷ​കാ​ഹാ​രം, ലൈ​സ​ൻ​സു​ള്ള കോ​ച്ചി​ന്‍റെ​യും അ​സി​സ്റ്റ​ന്‍റ് കോ​ച്ചി​ന്‍റെ​യും സേ​വ​നം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ഒ​രു​ക്കു​ന്ന​താ​ണ്.

താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ www.sportskeralakick off.org എ​ന്ന വെ​ബ് സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് കോ​യി​പ്രം ജി​എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ലാ​ണ് സെ​ല​ക്ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സെ​ല​ക്ഷ​ന് വ​രു​മ്പോ​ൾ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​പ്പി, മൊ​ബൈ​ലി​ൽ ല​ഭി​ക്കു​ന്ന ര​ജി​സ്റ്റ​ർ ന​മ്പ​ർ എ​ന്നി​വ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. ഫോ​ൺ: 9744711834.