‌ആ​റു​മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ 1834 കോ​ടി രൂ​പ വാ​യ്പ ന​ല്‍​കി ബാ​ങ്കു​ക​ള്‍ ‌
Saturday, December 7, 2019 10:47 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ബാ​ങ്കു​ക​ള്‍ ആ​റു മാ​സ​ത്തി​നി​ടെ 1834 കോ​ടി രൂ​പ വാ​യ്പ ന​ല്‍​കി​യ​താ​യി ബാ​ങ്കു​ക​ളു​ടെ അ​ര്‍​ഥ​വാ​ര്‍​ഷി​ക അ​വ​ലോ​ക​ന യോ​ഗം (ഡി​എ​ല്‍​ആ​ര്‍​സി) വി​ല​യി​രു​ത്തി. ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​യ്പ ന​ല്‍​കി​യ​ത് കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്കാ​ണ്, 937 കോ​ടി രൂ​പ. ജി​ല്ല​യി​ല്‍ 14343 കോ​ടി രൂ​പ​യു​ടെ ലോ​ണു​ക​ള്‍ ആ​കെ ന​ല്‍​കി​യി​ട്ടു​ണ്ട്. വി​ദേ​ശ നി​ക്ഷേ​പം 23000 കോ​ടി രൂ​പ ഉ​ള്‍​പ്പെ​ടെ 46000 കോ​ടി രൂ​പ ആ​കെ നി​ക്ഷേ​പം ജി​ല്ല​യി​ലു​ണ്ട്.

മു​ന്‍​ഗ​ണ​നാ വാ​യ്പ ആ​കെ തു​ക​യു​ടെ 66 ശ​ത​മാ​നം വ​ര്‍​ധി​ച്ച് 9605 കോ​ടി രൂ​പ​യും ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ആ​കെ തു​ക​യു​ടെ 31 ശ​ത​മാ​ന​മാ​യ 4543 കോ​ടി രൂ​പ​യും ന​ല്‍​കി​യി​ട്ടു​ണ്ട്. വ്യാ​വ​സാ​യി​ക വാ​യ്പ 103 കോ​ടി രൂ​പ​യും വീ​ട്, വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്കാ​യി 487 കോ​ടി രൂ​പ​യും ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്ക് മാ​ത്ര​മാ​യി 16863 ലോ​ണു​ക​ളി​ലാ​യി 433 കോ​ടി രൂ​പ​യും മു​ദ്രാ വാ​യ്പ​യി​ല്‍ 16000 ലോ​ണു​ക​ളി​ലാ​യി 279 കോ​ടി രൂ​പ​യും ജി​ല്ല​യി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

വി​ദ്യാ​ഭ്യാ​സ വാ​യ്പ​യും പ്ര​ള​യം ബാ​ധി​ച്ച​വ​രു​ടെ ക​ച്ച​വ​ട വാ​യ്പ​യും ഉ​ദാ​ര​മാ​യ വ്യ​വ​സ്ഥ​യി​ല്‍ ജി​ല്ല​യു​ടെ പ്ര​ത്യേ​ക​ത ക​ണ​ക്കാ​ക്കി പ്ര​ത്യേ​ക സ്‌​കീ​മാ​ക്ക​ണ​മെ​ന്ന് ഗ​വ​ണ്‍​മെ​ന്‍റി​നും എ​സ്എ​ല്‍​ബി​സി​ക്കും അ​പേ​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​റ​ഞ്ഞു.

എ​സ്എ​ല്‍​ബി​സി പ്ര​ത്യേ​ക സ്‌​കീ​മാ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​ബി. നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍​ബി​ഐ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി. ​ആ​ര്‍. പ്ര​വീ​ണ്‍ കു​മാ​ര്‍, ന​ബാ​ഡ് ഡി​ഡി​എം ര​ഘു​നാ​ഥ​ന്‍ പി​ള്ള, ആ​ര്‍​ബി​ഐ എ​ല്‍​ഡി​ഒ പി.​ജി. ഹ​രി​ദാ​സ്, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ വി. ​വി​ജ​യ​കു​മാ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ ബാ​ങ്ക് മേ​ല​ധി​കാ​രി​ക​ളും, വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ‌‌