തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ ക്ര​മ​ക്കേ​ടെ​ന്ന് ‌
Friday, December 6, 2019 10:51 PM IST
‌മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ൽ, കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ഹാ​ത്മ ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ അ​ഴി​മ​തി​യെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പം. ഉത്തരവാദപ്പെട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഇ​ട​നി​ല​ക്കാ​രു​ടെ​യും ഒ​ത്താ​ശ​യോ​ടെ​യാ​ണ് വ​ൻ ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. ഏ​ക്ക​ർ ക​ണ​ക്കി​ന്‌ ഭൂ​മി​യു​ള്ള​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഒ​രു​മാ​ന​ദ​ണ്ഡ​വും കൂ​ടാ​തെ വ​ർ​ഷാ​വ​ർ​ഷം 100 മു​ത​ൽ 300 പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന​താ​യി പ​റ​യു​ന്നു. അ​വ​സ​രം ല​ഭി​ക്കാ​ത്ത​വ​ർ അ​ന്വേ​ഷി​ച്ചെ​ത്തി​യാ​ൽ ര​ണ്ട് മു​ത​ൽ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് ഒ​രു പു​ര​യി​ട​ത്തി​ൽ ഇ​നി പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും ജി​പി​എ​സ് മു​ഖാ​ന്ത​ര​മു​ള്ള സ​ർ​വേ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​രി​യി​രി​ക്കു​ക​യാ​ണെ​ന്ന​ന്നും പ​റ​ഞ്ഞ് ഒഴിവാക്കുക​യാ​ണ് പ​തി​വെന്നാണ് ആരോപണം. ‌