അ​യി​രൂ​ർ കാ​ർ​മ്മേ​ൽ അ​ഗ​തി​മ​ന്ദി​രം സു​വ​ർ​ണ​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം നാളെ
Friday, December 6, 2019 10:51 PM IST
കോ​ഴ​ഞ്ചേ​രി: മാ​ര്‍​ത്തോ​മ്മ സ​ഭ​യു​ടെ സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​യി​രൂ​ര്‍ കാ​ർ​മേ​ല്‍ ഓ​ര്‍​ഫ​നേ​ജ് സു​വ​ര്‍​ണ ജൂ​ബി​ലി നി​റ​വി​ല്‍. 1953 ലാ​ണ് മ​ന്ദി​രം സ്ഥാ​പി​ത​മാ​യ​ത്. അ​റു​പ​തി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള നി​രാ​ലം​ബ​രാ​യ ആ​ളു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘം മ​ന്ദി​രം സ്ഥാ​പി​ച്ച​ത്. .ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സു​വ​ര്‍​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ എ​ട്ടി​നു വൈ​കു​ന്നേ​രം 5.30 ന് ​തു​ട​ക്ക​മാ​കും. കാ​ർ​മേ​ല്‍ മ​ന്ദി​രം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. മ​ന്ദി​രം പ്ര​സി​ഡ​ന്‍റ് റ​വ. ജോ​ർ​ജ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.