കെ​സി​സി ട്ര​യ​നി​യ​ൽ ഇന്നു തു​ട​ങ്ങും
Wednesday, November 13, 2019 10:36 PM IST
തി​രു​വ​ല്ല: കേ​ര​ളാ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ട്ര​യ​നി​യ​ൽ ഇന്നു മു​ത​ൽ 16 വ​രെ തി​രു​വ​ല്ല കോ​മ്പാ​ടി ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ ക്യാ​മ്പ് സെ​ന്‍റ​റി​ൽ ന​ട​ക്കും. ക​ൽ​ദാ​യ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ.​മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​സി​സി പ്ര​സി​ഡ​ന്‍റ് ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സി​എ​സ്ഐ മോ​ഡ​റേ​റ്റ​ർ ബി​ഷ​പ് തോ​മ​സ് കെ.​ഉ​മ്മ​ൻ, സ​ൽ​വേ​ഷ​ൻ ആ​ർ​മി ടെ​റി​ടോ​റി​യ​ൽ ക​മാ​ൻ​ഡ​ർ കേ​ണ​ൽ നി​ഹാ​ൽ ഹി​റ്റി​യ​റാ​ർ​ച്ചി, ആ​ർ​ച്ച് ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത, ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് എ​പ്പി​സ്കോ​പ്പ, ബി​ഷ​പ് ധ​ർ​മ​രാ​ജ് ര​സാ​ലാം, അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ഷ​പ് ഡോ. ​ഉ​മ്മ​ൻ ജോ​ർ​ജ്, മാ​ത്യൂ​സ് മാ​ർ അ​ന്തി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ത്യൂ​സ് മാ​ർ സി​ൽ​വ​നി​യോ​സ് എ​പ്പി​സ്കോ​പ്പ, മാ​ർ യൂ​ഹാ​ന്നൊ​ൻ യൂ​സ​ഫ് എ​പ്പി​സ്കോ​പ്പ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
സ​മ്മേ​ള​ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി റ​വ. ജോ​സ് പു​ന​മ​ഠം ചെ​യ​ർ​മാ​നാ​യും വ​ർ​ഗീ​സ് ടി. ​മാ​ങ്ങാ​ട് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും പി.​ഈ. തോ​മ​സ് ട്ര​ഷ​റ​റാ​യും സ്വാ​ഗ​ത​സം​ഘ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി.​തോ​മ​സ് അ​റി​യി​ച്ചു.