കൈ​ത്താ​ങ്ങ് പ​ദ്ധ​തി അ​വ​ത​ര​ണം ഇ​ന്ന്
Tuesday, November 12, 2019 10:52 PM IST
കൊ​ടു​മ​ൺ: ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ലം ഉ​യ​ർ​ത്തു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന കൈ​ത്താ​ങ്ങ് പ​ദ്ധ​തി അ​വ​ത​ര​ണം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ജി.​അ​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ. ജീ​ജ, തി​രു​വ​ല്ല ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ലാ​ലി​ക്കു​ട്ടി, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.