ഗ​സ്റ്റ് ല​ക്ച​റ​ര്‍ ഒ​ഴി​വ് ‌
Tuesday, September 17, 2019 10:44 PM IST
‌പ​ത്ത​നം​തി​ട്ട: കോ​ന്നി സി​എ​ഫ്ആ​ര്‍​ഡി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള കോ​ള​ജ് ഓ​ഫ് ഇ​ന്‍​ഡി​ജ​ന​സ് ഫു​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തി​ല്‍ ഗ​സ്റ്റ് ല​ക്ച​റ​റെ നി​യ​മി​ക്കു​ന്നു. ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തി​ല്‍ 55 ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​ത്ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. നെ​റ്റ് അ​ഭി​കാ​മ്യം.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 23ന് ​രാ​വി​ലെ 11ന് ​സി​എ​ഫ്ആ​ര്‍​ഡി ആ​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന ഇ​ന്‍റ​ര്‍​വ്യൂ​വി​ന് അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യും സ​ഹി​തം ഹാ​ജ​രാ​ക​ണം. ‌

ഗ​താ​ഗ​തം നി​രോ​ധി​ച്ചു ‌‌

പ​ത്ത​നം​തി​ട്ട: മ​ണ്ണാ​റ​ക്കു​ള​ഞ്ഞി-​കോ​ഴ​ഞ്ചേ​രി റോ​ഡി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ല്‍ പാ​മ്പാ​ടി​മ​ണ്‍ വ​ണ്‍​വേ ട്രാ​ഫി​ക് റോ​ഡ് വ​ഴി​യു​ള്ള ഗ​താ​ഗ​തം താ​ത്ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. റാ​ന്നി ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പൊ​യ്യാ​നി​ല്‍ ജം​ഗ്ഷ​നി​ലേ​ക്കു​ള്ള വ​ണ്‍​വേ റോ​ഡ് വ​ഴി പോ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ‌