പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ന്‍ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ര​ണം: മ​ന്ത്രി രാ​ജു
Tuesday, August 13, 2019 10:48 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ​ക്കെ​ടു​തി​യി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലു​ള്ള​വ​ര്‍ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് മ​ന്ത്രി കെ.​രാ​ജു അ​ഭ്യ​ര്‍​ഥി​ച്ചു.

ജി​ല്ല​യി​ലെ വെ​ള്ള​പ്പൊ​ക്ക സ്ഥി​തി​യും ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​ന് തി​രു​വ​ല്ല റ​സ്റ്റ്ഹൗ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ജി​ല്ല​യി​ല്‍ പ​ത്ത​നം​തി​ട്ട പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം, തി​രു​വ​ല്ല ഡ​യ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന വി​ഭ​വ സ​മാ​ഹ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​റ്റാ​വു​ന്ന സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്ക​ണം. നി​ല​വി​ല്‍ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ലും വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ജി​ല്ലാ​ത​ല സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാം. വ​കു​പ്പ് ത​ല​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും ത​ങ്ങ​ളാ​ല്‍ ക​ഴി​യു​ന്ന സ​ഹാ​യം ചെ​യ്യാം.

ല​ഭി​ക്കു​ന്ന വി​ഭ​വ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ആ​വ​ശ്യ​മു​ള്ള ജി​ല്ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ അ​ത്ര​യും മ​ഴ​ക്കെ​ടു​തി​യി​ല്ല. എ​ങ്കി​ലും ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍ വെ​ള്ള​ക്കെ​ട്ടി​നാ​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ സാ​ഹ​ച​ര്യം നി​ല​വി​ല്ല. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലാ​ണ് വ​ന്‍​ദു​ര​ന്തം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​വ​രെ സ​ഹാ​യി​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യ​ണം. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ഭ്യ​ര്‍​ഥ​ന​യെ തു​ട​ര്‍​ന്ന് സേ​വ​ന സ​ന്ന​ദ്ധ​രാ​യി​ട്ടു​ള്ള​വ​ര്‍ വ​രും ദി​വ​സ​ങ്ങി​ല്‍ ജി​ല്ല​യി​ലും സം​സ്ഥാ​ന​ത്തും ന​ട​ക്കു​ന്ന പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.