കു​ടും​ബം മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ വി​ദ്യാ​ല​യം: ഐ​സ​ക്ക് മാ​ർ ഒ​സ്താ​ത്തി​യോ​സ്
Thursday, July 18, 2019 11:17 PM IST
റാ​ന്നി: സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ഭ​യു​ടെ​യും രാ​ഷ്ട്ര​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ശി​ല കു​ടും​ബ​മാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് കു​ടും​ബ​ത്തെ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ വി​ദ്യാ​ല​യ​മെ​ന്നു വി​ളി​ക്കു​ന്ന​തെ​ന്നും മൈ​ലാ​പ്പൂ​ർ - ബാം​ഗ​ളൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഐ​സ​ക്ക് മാ​ർ ഒ​സ്താ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. മ​ന്ദ​മ​രു​തി സെ​ന്‍റ​് തോ​മ​സ്‌ ക്നാ​നാ​യ പ​ള്ളി​യി​ൽ ന​ട​ന്ന കു​ടും​ബ സ​മ്മേ​ള​ന​വും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മേ​ഖ​ലാ സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക്നാ​നാ​യ അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​ൻ എം.​എ. കു​ര്യാ​ക്കോ​സ് കോ​ർ എ​പ്പി​സ്കോ​പ്പയു​ടെ പൗ​രോ​ഹി​ത്യ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​വും മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജി പു​ന്നൂ​സ് പു​ത്ത​ൻ​പു​ര​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​എ. കു​റി​യാ​ക്കോ​സ് കോ​ർ എ​പ്പി​സ്കോ​പ്പ, ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, എം.​സി. ഏ​ബ്ര​ഹാം മു​രി​ക്കോ​ലി​പ്പു​ഴ, പ്ര​സാ​ദ് പീ​ടി​ക​യി​ൽ, ബി​ബി​ൻ ക​ല്ലം​പ​റ​മ്പി​ൽ, കു​രു​വി​ള വ​രാ​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.