‌‌രാ​മാ​യ​ണ മാ​സാ​ച​ര​ണം ‌‌‌‌
Thursday, July 18, 2019 11:17 PM IST
പു​ല്ലാ​ട്: പു​ല്ലാ​ട് 292-ാം ന​മ്പ​ര്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ല്‍ ആ​രം​ഭി​ച്ച രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം താ​ലൂ​ക്ക് യൂ​ണി​യ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. മോ​ഹ​ന്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. ഭാ​ര​തീ​യ വി​ചാ​ര കേ​ന്ദ്രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. ക​ബീ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സ​തീ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. രാ​മ​ച​ന്ദ്ര പ​ണി​ക്ക​ര്‍, എം.​എ​സ്. രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌‌

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ‌‌‌‌

തി​രു​വ​ല്ല: കേ​ര​ള​കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തി​രു​വ​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​യ​മ​പ​ഠ​ന​വ​കു​പ്പി​ൽ എ​ൽ​എ​ൽ​എം കോ​ഴ്സി​ന് -ജ​ന​റ​ൽ, ഒ​ബി​സി, എ​സ്‌​സി, എ​സ്‌​ടി വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. എ​ൽ​എ​ൽ​ബി യോ​ഗ്യ​ത ഉ​ള്ള​വ​ർ​ക്കും ഫൈ​ന​ൽ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം.
താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി 22നു ​തി​രു​വ​ല്ല, കു​രി​ശു​ക​വ​ല​യി​ലു​ള്ള സ​ർ​വ​ക​ലാ​ശാ​ല വ​കു​പ്പി​ൽ എ​ത്തേ​ണ്ട​താ​ണ്. അ​ഡ്മി​ഷ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ സ​മ​യം രാ​വി​ലെ 10 മു​ത​ൽ 12 വ​രെ മാ​ത്രം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ 0469-2638130, 8547913171, 9037628155. ‌‌