ഇരവിപേരൂർ പ​ഞ്ചാ​യ​ത്ത് സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ ‌‌പ്രവർത്തനം തുടങ്ങി
Wednesday, July 17, 2019 10:46 PM IST
ഇ​ര​വി​പേ​രൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ​വ​ര്‍​ക്കും കാ​യി​ക​പ​രി​പാ​ടി​യു​മാ​യി പ​ഞ്ചാ​യ​ത്ത് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.
ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്ത് തു​റ​ന്ന ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു വ​ര്‍​ഷം മു​ന്പ് പ​ഞ്ചാ​യ​ത്ത് ത​ല സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്.
പ​ദ്ധ​തി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ലെ യൂ​ത്ത് കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ എ​ന്ന പ​രി​പാ​ടി​യാ​ണ്സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ വി​പു​ല​പ്പെ​ടു​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ താ​ര​ങ്ങ​ള്‍ കാ​യി​ക​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍, പ​രി​ശീ​ല​ക​ർ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ച​ത്.
ഇ​ര​വി​പേ​രൂ​ര്‍ സെ​ന്‍റ് ജോ​ണ്‍​സ്, വ​ള്ളം​കു​ളം നാ​ഷ്ണ​ല്‍ ഹൈ​സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ര​ണ്ട് ബാ​ച്ചി​ലാ​യി ഫു​ട്ബോ​ള്‍, അ​ത്‌​ല​റ്റ്ക്സ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.
കൂ​ടാ​തെ കു​ട്ടി​ക​ളു​ടെ കു​റ​വ് മൂ​ലം പൂ​ട്ടി​പ്പോ​യ മേ​തൃ​ക്കോ​വി​ൽ ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്കൂ​ള്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യോ​ടെ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ഹോ​സ്റ്റ​ലാ​ക്കി മാ​റ്റു​ന്ന പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ച്ചു വ​രു​ന്നു.
പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ഇ​ര​വി​പേ​രൂ​ര്‍ സെ​ന്‍റ് ജോ​ണ്‍​സ് ഹൈ​സ്കൂ​ള്‍ കോ​മ്പൗ​ണ്ടി​ലാ​ണ് ഹോ​സ്റ്റ​ല്‍ ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നെ​റ്റ്ബോ​ള്‍ താ​ര​ങ്ങ​ളാ​യി​രു​ന്നു സ​ബ്ജൂ​ണി​യ​ര്‍ ത​ല​ത്തി​ല്‍ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച​തും സം​സ്ഥാ​ന ചാ​മ്പ്യ​ന്‍​മാ​രാ​യ​തും.
സ്പോ​ര്‍​ട്സ് ഹോ​സ്റ്റ​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യം, പ​രി​ശീ​ല​ക​രു​ടെ വേ​ത​നം, പ​രി​ശീ​ല​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍, ജി​ല്ലാ​ത​ല ടീ​മി​ല്‍ വ​രെ എ​ത്തി​ച്ചേ​രു​ന്ന​വ​ര്‍​ക്കു​ള്ള ജ​ഴ്സി മു​ത​ലാ​യ​വ ന​ല്‍​കു​ക എ​ന്നി​ങ്ങ​നെ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
സ്പോ​ര്‍​ട്സ് ക്ലാ​മ്പു​ക​ള്‍, സ്കൂ​ള്‍ എ​ന്നി​വ​യ്ക്കു​ള്ള സ്പോ​ര്‍​ട്സ് കി​റ്റി​ന്‍റെ വി​ത​ര​ണ​വും പ​ഞ്ചാ​യ​ത്ത് ഫു​ട്ബോ​ള്‍ ലീ​ഗു​മാ​ണ് മ​റ്റൊ​രു പ​രി​പാ​ടി.
സ്കൂ​ള്‍ ക്രേ​ന്ദീ​ക​രി​ച്ചു​ള​ള യോ​ഗാ പ​രി​ശീ​ല​നം ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഇ​വ കൂ​ടാ​തെ ഓ​ത​റ കു​ടും​ബാ​രോ​ഗ്യ ക്രേ​ന്ദം ഫി​റ്റ്ന​സ് സെ​ന്‍റ​റാ​യി ഉ​യ​ര്‍​ത്തു​ന്ന പ്ര​വ​ര്‍​ത്ത​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.
ഫു​ട്ബോ​ൾ, ഷ​ട്ടി​ല്‍ കോ​ര്‍​ട്ട്, തു​റ​ന്ന സ്ഥ​ല​ത്തെ വ്യാ​യാ​മ ഉ​പ​ക​ര​ണ​ങ്ങ​ള്‍, യോ​ഗ​ക്ലാ​സ്, മി​നി ജിം​നേ​ഷ്യം എ​ന്നി​വ​യാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
ഇ​ത്ത​ര​ത്തി​ലൊ​രു ഫി​റ്റ്ന​സ് സെ​ന്‍റ​ര്‍ വ​ള്ളം​കു​ള​ത്ത് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.
പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് കേ​ര​ള ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി കെ. ​ജേ​ക്ക​ബ്, കാ​യി​കാ​ധ്യാ​പ​ക​രാ​യ അ​നീ​ഷ് തോ​മ​സ്, ര​മേ​ഷ് എ​ന്‍., ഹ​രീ​ഷ് ഒ.​ആ​ര്‍., സ​തീ​ഷ്കു​മാ​ര്‍ എ​ന്നി​വ​രും യോ​ഗ പ​രി​ശീ​ല​ന​ത്തി​നാ​യി എ.​എ​സ്. ഹ​രീ​ഷ്കു​മാ​റും നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്. ‌‌