‌‌നി​യ​മ​സ​ഭാ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി യോ​ഗം ഇ​ന്ന് ‌‌
Wednesday, July 17, 2019 10:46 PM IST
‌‌പ​ത്ത​നം​തി​ട്ട: സ​ര്‍​ഫാ​സി നി​യ​മം മൂ​ലം സം​സ്ഥാ​ന​ത്ത് ഉ​ള​വാ​യി​ട്ടു​ള്ള അ​വ​സ്ഥാ​വി​ശേ​ഷ​ങ്ങ​ള്‍ പ​ഠി​ച്ച് ശി​പാ​ര്‍​ശ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് രൂ​പീ​ക​രി​ച്ച എ​സ്. ശ​ര്‍​മ എം​എ​ല്‍​എ ചെ​യ​ര്‍​മാ​നാ​യു​ള്ള നി​യ​മ​സ​ഭാ അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ലെ ബാ​ങ്ക്വ​റ്റ് ഹാ​ളി​ല്‍ യോ​ഗം ചേ​രും.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പൊ​തു​ജ​ന​ങ്ങ​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍, ക​ര്‍​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ള്‍, സ​ര്‍​ഫാ​സി നി​യ​മം മൂ​ലം ജ​പ്തി ന​ട​പ​ടി നേ​രി​ടു​ന്ന​വ​ര്‍, സ​മ​ര​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്നും ആ​ക്ടി​ലെ വ്യ​വ​സ്ഥ​ക​ള്‍ സം​ബ​ന്ധി​ച്ച് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും പ​രാ​തി​ക​ളും സ്വീ​ക​രി​ക്കും. പ​രാ​തി​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും സെ​ക്ര​ട്ട​റി, കേ​ര​ള നി​യ​മ​സ​ഭ, വി​കാ​സ് ഭ​വ​ന്‍ പി.​ഒ, തി​രു​വ​ന​ന്ത​പു​രം-33 എ​ന്ന വി​ലാ​സ​ത്തി​ല്‍ ത​പാ​ല്‍ മു​ഖേ​ന​യും [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലും നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് സ​മ​ര്‍​പ്പി​ക്കാം. ‌‌