പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ പു​ന​രു​ദ്ധ​രി​ക്കാ​ൻ പ​ദ്ധ​തി
Wednesday, July 17, 2019 10:46 PM IST
റാ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന് ക​രാ​റാ​യ​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു. റാ​ന്നി ഒൗ​ട്ട​ർ റിം​ഗ് റോ​ഡ് 7.70 കോ​ടി, റാ​ന്നി - വ​ട​ശേ​രി​ക്ക​ര 4.85 കോ​ടി, അ​ത്തി​ക്ക​യം - വെ​ച്ചൂ​ച്ചി​റ 6.36 കോ​ടി എ​ന്നി​വ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് ടെ​ൻ​ഡ​ർ ചെ​യ്ത ക​രാ​റു​കാ​ര​ൻ എ​ഗ്രി​മെ​ൻ​റ് വ​ച്ച​ത്.

തെ​ളി​വെ​ടു​പ്പ് യോ​ഗം

പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ നോ​ണ്‍​ടീ​ച്ചിം​ഗ് വി​ഭാ​ഗം, കം​പ്യൂ​ട്ട​ർ സോ​ഫ്റ്റ്വെ​യ​ർ എ​ന്നീ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ഉ​പ​സ​മി​തി​യു​ടെ തെ​ളി​വെ​ടു​പ്പ് യോ​ഗം 18ന് ​രാ​വി​ലെ 11നും 12​നും തി​രു​വ​ന​ന്ത​പു​രം ലേ​ബ​ർ ക​മ്മീ​ഷ​ണ​റേ​റ്റ് മെ​യി​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. ജി​ല്ല​യി​ൽ നി​ന്നും മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ഴി​ലു​ട​മ-​തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.