പു​ല്ലാ​ട് പോ​സ്റ്റ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം സ്തം​ഭ​ന​ത്തി​ല്‍
Wednesday, July 17, 2019 10:44 PM IST
പു​ല്ലാ​ട്: തി​രു​വ​ല്ല കു​മ്പ​ഴ സം​സ്ഥാ​ന പാ​ത​യി​ലെ പു​ല്ലാ​ട് ജം​ക്ഷ​നു സ​മീ​പ​മു​ള്ള പോ​സ്റ്റ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​തം.
ഇ​ടി​മി​ന്ന​ലേ​റ്റ് യു​പി​എ​സ് ത​ക​രാ​റി​ലാ​യ​താ​ണ് കം​പ്യൂ​ട്ട​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​യ്ക്കാ​ന്‍ കാ​ര​ണം.
ഇ​തി​നേ തു​ട​ര്‍​ന്ന് ക​ത്തു വി​ത​ര​ണം മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. സേ​വിം​ഗ്‌​സ് അ​ക്കൗ​ണ്ട് പോ​ലും പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.
മ​ണി ഓ​ര്‍​ഡ​റും ര​ജി​സ്‌​ട്രേ​ഷ​നും ഉ​ള്‍​പ്പെ​ടെ പൂ​ര്‍​ണ​മാ​യും സ്തം​ഭ​ന​ത്തി​ലാ​ണ്.
മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ബി​സി​ന​സ് ന​ട​ക്കു​ന്ന ത​പാ​ല്‍ ഓ​ഫീ​സാ​ണ് പു​ല്ലാ​ട്ടേ​ത്.
ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച വി​വ​രം തി​രു​വ​ല്ല​യി​ലെ പോ​സ്റ്റ​ല്‍ സൂ​പ്ര​ണ്ടി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​യി​ടെ കം​പ്യൂ​ട്ട​ര്‍ ത​ക​രാ​റി​ലാ​യ​തി​നാ​ല്‍ മ​ണി ഓ​ര്‍​ഡ​റും ര​ജി​സ്‌​ട്രേ​ഷ​ന്‍ സം​വി​ധാ​ന​വും​ത​ക​രാ​റി​ലാ​യി​രു​ന്നു.
കാ​ല​പ്പ​ഴ​ക്ക​മു​ള്ള കം​പ്യൂ​ട്ട​റു​ക​ളു​ടെ​യും അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളും ആ​യ​തി​നാ​ല്‍ ത​ക​രാ​ര്‍ പ​തി​വ് സം​ഭ​വ​മാ​കു​ക​യാ​ണ്.