പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ ബ​ൾ​ബ് വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി​യെ​ന്ന് ‌‌
Wednesday, July 17, 2019 10:44 PM IST
‌‌റാ​ന്നി: പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​വി​ള​ക്കി​നാ​യി ബ​ൾ​ബ് വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം രം​ഗ​ത്ത്.
2018 - 19 വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​കാ​രം ശ​ബ​രി​മ​ല സീ​സ​ണി​ൽ തെ​രു​വു​വി​ള​ക്ക് വാ​ങ്ങു​ന്ന​തി​നാ​യി സ്വ​കാ​ര്യ ക​ന്പ​നി​ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നു. 15 വാ​ട്സ് ബ​ൾ​ബ് ഒ​ന്നി​ന് 132 രൂ​പ നി​ര​ക്കി​ലാ​യി​രു​ന്നു ഓ​ർ​ഡ​ർ. എ​ന്നാ​ൽ കൊ​ണ്ടു​വ​ന്ന ബ​ൾ​ബ് ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​തെ​ന്ന് ക​ണ്ടെ​ത്തി തി​രി​ച്ചു​ന​ൽ​കി​യെ​ങ്കി​ലും പി​ന്നീ​ട് അ​തേ വി​ല​യ്ക്ക് വാ​ട്സും വി​ല​യും കു​റ​ഞ്ഞ ബ​ൾ​ബാ​ണ് എ​ത്തി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം.
15 വാ​ട്സി​നു പ​ക​രം എ​ത്തി​ച്ച ബ​ൾ​ബ് ഒ​ന്പ​ത് വാ​ട്സി​ന്േ‍​റ​താ​യി​രു​ന്നു.
വി​ല​യി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റ​മോ ക​മ്മി​റ്റി തീ​രു​മാ​ന​മോ ഇ​ല്ലാ​തെ ന​ട​ത്തി​യ ഇ​ട​പാ​ടി​ൽ വ​ൻ അ​ഴി​മ​തി​യാ​ണ് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള മു​ഴു​വ​ൻ തു​ക​യും പ​രി​ശോ​ധ​ന ന​ട​ത്താ​തെ ക​ന്പ​നി​ക്ക് ന​ൽ​കി​യ​താ​യും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ‌‌