വാ​സ്തു​വി​ദ്യാ ഗു​രു​കു​ല​ത്തി​ല്‍ വി​വി​ധ കോ​ഴ്‌​സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
Wednesday, July 17, 2019 10:44 PM IST
പ​ത്ത​നം​തി​ട്ട: സാം​സ്കാ​രി​ക​കാ​ര്യ വ​കു​പ്പി​ന് കീ​ഴി​ല്‍ ആ​റ​ന്മു​ള​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​സ്തു​വി​ദ്യാ​ഗു​രു​കു​ല​ത്തി​ല്‍ വി​വി​ധ കോ​ഴ്‌​സു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ ട്ര​ഡീ​ഷ​ണ​ല്‍ ആ​ര്‍​ക്കി​ടെ​ക്ച​ര്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ന്‍ ട്ര​ഡീ​ഷ​ണ​ല്‍ ആ​ര്‍​ക്കി​ടെ​ക്ച​ര്‍, ഡി​പ്ലോ​മ ഇ​ന്‍ ട്ര​ഡീ​ഷ​ണ​ല്‍ ആ​ര്‍​ക്കി​ടെ​ക്ച​ര്‍ ക​റ​സ്‌​പോ​ണ്ട​ന്‍​സ് കോ​ഴ്‌​സ്, പാ​ര​മ്പ​ര്യ വാ​സ്തു​ശാ​സ്ത്ര​ത്തി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ്, ദാ​രു​ശി​ല്പ​ക​ല​യി​ല്‍ ഡി​പ്ലോ​മ കോ​ഴ്‌​സ്, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ന്‍ എ​പ്പി​ഗ്രാ​ഫി, ചു​മ​ര്‍​ചി​ത്ര​ര​ച​ന​യി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ്, ചു​മ​ര്‍​ചി​ത്ര​ര​ച​ന​യി​ല്‍ തൊ​ഴി​ല​ധി​ഷ്ഠി​ത ഹ്ര​സ്വ​കാ​ല കോ​ഴ്‌​സ് എ​ന്നി​വ​യി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. ഫോ​ണ്‍: 0468 2319740, 9947739442, 9847053294.