ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചു
Wednesday, July 17, 2019 10:44 PM IST
പ​ത്ത​നം​തി​ട്ട:ജി​ല്ല​യി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചു. 18 വ​യ​സി​ന് താ​ഴെ​യു​ള്ള പ​ഠ​ന​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ഈ ​ബോ​ർ​ഡു​ക​ളി​ൽ നി​ന്നാ​ണ് ല​ഭി​ക്കു​ക.
എ​ല്ലാ ആ​ഴ്ച​യി​ലും നി​ശ്ചി​ത ദി​വ​സം ഓ​രോ കേ​ന്ദ്ര​ത്തി​ലും ബോ​ർ​ഡ് കൂ​ടും. ഒ​രു ദി​വ​സം ഒ​രു കേ​ന്ദ്ര​ത്തി​ൽ പ​ര​മാ​വ​ധി 20 കു​ട്ടി​ക​ളെ​യാ​ണ് പ​രി​ശോ​ധി​ക്കു​ക. ഇ​തി​ന് മു​ൻ​കൂ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യ​മു​ണ്ട്. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ല്ലാ വ്യാ​ഴാ​ഴ്ച​ക​ളി​ലും അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ശ​നി​യാ​ഴ്ച​ക​ളി​ലും കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ബു​ധ​നാ​ഴ്ച​ക​ളി​ലും തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചൊ​വ്വാ​ഴ്ച​ക​ളി​ലു​മാ​ണ് ബോ​ർ​ഡ് കൂ​ടു​ക​യെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ.​എ​ൽ.​ഷീ​ജ അ​റി​യി​ച്ചു.