മ​ല​യോ​ര മേ​ഖ​ല​യ്ക്ക് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​വു​ക​ൾ ‌‌
Wednesday, July 17, 2019 10:44 PM IST
ചി​റ്റാ​ർ: കാ​ട്ടി​ൽ നി​ന്ന് ആ​ന​യും പു​ലി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ൾ കാ​ടു​വി​ട്ട് നാ​ട്ടി​ലേ​ക്കി​റ​ങ്ങി​യ​തോ​ടെ മ​ല​യോ​ര മേ​ഖ​ല ഭീ​തി​യി​ലാ​ണ്.

കാ​ട്ടാ​നാ​ക്കൂ​ട്ട​വും പു​ലി​യു​മെ​ല്ലാം ഭീ​തി​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് ചി​റ്റാ​ർ, സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.പ​ട​യ​നി​പ്പാ​റ പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ൽ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത്. ഒ​രു കൊ​ന്പ​നും പി​ടി​യാ​ന​യു​മാ​ണ് എ​ത്തി​യ​ത്. രാ​ത്രി 12.30 ന് ​കോ​ള​നി​ക്കു സ​മീ​പ​ത്തു കൊ​ടു​മു​ടി ബി ​പ​ട​യ​നി​പ്പാ​റ റോ​ഡി​നോ​ടു ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന ചെ​ന്പ​ര​ത്തി​മൂ​ട്ടി​ൽ റെ​ജി​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ പി​ന്നി​ലു​ള്ള പ​റ​ന്പി​ലാ​ണ് ആ​ന​ക്കൂ​ട്ട​ത്തെ ആ​ദ്യം ക​ണ്ട​ത്.

ആ​ന​യു​ടെ ചി​ന്നം വി​ളി കേ​ട്ട് വീ​ട്ടി​ൽ നി​ന്നും മു​റ്റ​ത്ത് ഇ​റ​ങ്ങി നോ​ക്കു​ന്പോ​ൾ അ​ടു​ക്ക​ള​യു​ടെ മു​ക​ൾ വ​ശ​ത്തെ പ​റ​ന്പി​ൽ ര​ണ്ട് കാ​ട്ടാ​ന​ക​ൾ നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണ് റെ​ജി ക​ണ്ട​ത്. ഉ​ട​നെ ത​ന്നെ ഭാ​ര്യ അ​ജി​ത മ​ക​ൻ അ​രു​ണ്‍ എ​ന്നി​വ​രെ​യും വ​ലി​ച്ചു കൊ​ണ്ട് പ്രാ​ണ​ര​ക്ഷാ​ർ​ഥം സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ എ​ത്തി ആ​ന ഇ​റ​ങ്ങി​യ വി​വ​രം പ​റ​ഞ്ഞു.

കോ​ള​നി​യി​ലെ വീ​ടു​ക​ളി​ലേ​റെ​യും അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത​താ​ണ്. സി​മ​ന്‍റ് ക​ട്ട കൊ​ണ്ടു നി​ർ​മി​ച്ച് തേ​ച്ചി​ട്ടു​പോ​ലു​മി​ല്ലാ​ത്ത വീ​ടു​ക​ൾ​ക്കു നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ ജീ​വ​ഹാ​നി ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന ഭ​യ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

സം​ഭ​വം അ​റി​ഞ്ഞ് സ​മീ​പ വീ​ടു​ക​ളി​ലെ പു​രു​ഷ​ൻ​മാ​ർ ഇ​റ​ങ്ങി നോ​ക്കു​ന്പോ​ൾ റെ​ജി​യു​ടെ പ​റ​ന്പി​ലെ പ്ലാ​വി​ലെ ച​ക്ക അ​ട​ർ​ത്തി തി​ന്ന​തി​നു ശേ​ഷം ക​മു​കും കോ​ലി​ഞ്ചി​യും കാ​പ്പി​യും മ​റ്റു കൃ​ഷി​ക​ളും ന​ശി​പ്പി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

പി​ന്നീ​ട് സ​മീ​പ​ത്തെ കോ​ള​നി ഭാ​ഗ​ത്തേ​ക്കു തി​രി​ഞ്ഞ കാ​ട്ടാ​ന​കൂ​ട്ടം പു​ല​ർ​ച്ചെ ര​ണ്ടോ​ടെ കോ​ള​നി​യി​ൽ നി​ല​യു​റ​പ്പി​ച്ചു.

ആ​ന​യു​ടെ ശ​ബ്ദം കേ​ട്ട് വ​ള​ർ​ത്തു​നാ​യ്ക്ക​ൾ നി​ർ​ത്താ​തെ ഓ​രി​യി​ട്ട​തോ​ടെ​യാ​ണ് കോ​ള​നി നി​വാ​സി​ക​ൾ രാ​ത്രി​യി​ൽ ഉ​ണ​ർ​ന്ന​ത്. പ​ട​യ​നി​പ്പാ​റ കോ​ള​നി പ​രി​സ​ര​ത്തേ​ക്ക് ഭീ​തി​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കി കാ​ട്ടാ​നാ​ക്കൂ​ട്ടം വ​രു​ന്ന​ത് ഏ​റെ നാ​ളു​ക​ൾ​ക്കു​ശേ​ഷ​മാ​ണ്.

കോ​ള​നി​ക്കു സ​മീ​പ​ത്തെ കാ​രി​ക​യം ബെ​ൽ​റ്റ് കാ​ട്ടി​ൽ നി​ന്നാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​ത്. കൊ​ടു​മു​ടി തെ​ക്കേ​ക്ക​ര വ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന സോ​ളാ​ർ വേ​ലി​യും ത​ക​ർ​ത്താ​ണ് കാ​രി​ക്ക​യം ബെ​ൽ​റ്റ് കാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത .
ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി അ​ഞ്ച് ആ​ന​ക​ൾ ഈ ​ഭാ​ഗ​ത്ത് ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഇ​വ സ​മീ​പ പ​റ​ന്പി​ലെ കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. വ​ന​ത്തോ​ടു ചേ​ർ​ന്ന പ​റ​ന്പു​ക​ളി​ലെ ഏ​ക്ക​ർ ക​ണ​ക്കി​ന് വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൊ​ടു​മു​ടി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.

കു​ള​ത്താ​നി ത​ട​ത്തി​ൽ ന​സീ​ർ, അ​നീ​ഷ് ഭ​വ​ന​ത്തി​ൽ ഗോ​പി, പു​ളി​ന്തി​ട്ട​യി​ൽ ത​ന്പാ​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​ക​ളാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്.

മ​ഴ​ക്കാ​ലം വൈ​കി​യ​തോ​ടെ കാ​ട്ടാ​ന​ക​ളും കാ​ട്ടു​പോ​ത്തും പു​ലി​യും കു​ര​ങ്ങും കാ​ട്ടു​പ​ന്നി​ക​ളും എ​ന്നു വേ​ണ്ട സ​ക​ല വ​ന്യ​മൃ​ഗ​ങ്ങ​ളും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങി വ​രി​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ഓ​രോ ദി​വ​സ​വും ഭ​യ​ന്നാ​ണ് ക​ഴി​യു​ന്ന​തെ​ന്ന് കാ​ഷ​ക​ർ പ​റ​യു​ന്നു. വ​ന​മേ​ഖ​ല​യി​ലെ ഭ​ക്ഷ​ണ, കു​ടി​വെ​ള്ള ദൗ​ർ​ല​ഭ്യ​മാ​ണ് മൃ​ഗ​ങ്ങ​ളെ കാ​ടി​നു് വെ​ളി​യി​ലു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​കം.

ആ​ന​യും പു​ലി​യും ഇ​പ്പോ​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​രെ​യെ​ത്തി.പ​ട​യ​ണി​പ്പാ​റ അ​ഞ്ചു​മു​ക്ക് മ​ണി​യാ​ർ റോ​ഡി​ൽ സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ ഏ​തു നി​മി​ഷ​വും ആ​ന​ക​ൾ റോ​ഡി​ൽ ഇ​റ​ങ്ങി വ​രു​ന്ന അ​വ​സ്ഥ​യാ​ണ്.‌‌