മാ​ർ തെ​യോ​ഫി​ലോ​സ് ഓ​ർ​മ​തി​രു​നാ​ളും തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യും
Monday, June 24, 2019 10:56 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യും പു​ന​രൈ​ക്യ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​ഹ​ശി​ല്പി​യു​മാ​യി​രു​ന്ന യാ​ക്കോ​ബ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 63-ാമ​ത് ഓ​ർ​മ​തി​രു​നാ​ൾ 26, 27 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.
തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി വെ​ണ്ണി​ക്കു​ളം, കോ​ട്ട​യം, മ​ല്ല​പ്പ​ള്ളി, നി​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ നി​ന്നും തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ലേ​ക്ക് നാ​ളെ വൈ​കു​ന്നേ​രം വി​ശ്വാ​സി​ക​ൾ പ​ദ​യാ​ത്ര​യാ​യി എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​കും.
27നു ​രാ​വി​ലെ 6.45ന് ​സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന, ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന, അ​നു​സ്മ​ര​ണ സ​ന്ദേ​ശം, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ ന​ട​ക്കും. അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.