വാ​യ​നാ​ക്കൂ​ട്ടാ​യ്മ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Monday, June 24, 2019 10:56 PM IST
റാ​ന്നി: അ​ക്ഷ​ര​ങ്ങ​ളെ പ്ര​ണ​യി​ച്ച് വാ​യ​ന നി​ത്യ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ. വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ക്ഷ​ര​താ മി​ഷ​ന്‍റെ​യും വി​വ​ര പൊ​തു​ജ​ന​സ​മ്പ​ര്‍​ക്ക വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ വാ​യ​ന കൂ​ട്ടാ​യ്മ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം റാ​ന്നി എം​എ​സ് എ​ച്ച്എ​സ്എ​സി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ​യും വീ​ഡി​യോ ഗെ​യി​മു​ക​ളു​ടെ​യും ക​ട​ന്നു​ക​യ​റ്റ​ത്താ​ല്‍ വാ​യ​ന അ​ന്യം നി​ന്നു വ​രു​ക​യാ​ണ്. ഒ​രു കൂ​ട്ടം ആ​ളു​ക​ളു​ടെ കൈ​ക​ളി​ല്‍ വാ​യ​ന ഇ​ന്നും സു​ര​ക്ഷി​ത​മാ​ണ്.
മ​ത​ത്തി​നും ജാ​തി​ക്കു​മ​പ്പു​റം ന​ല്ല മ​നു​ഷ്യ​നെ സൃ​ഷ്ടി​ക്കാ​ന്‍ വാ​യ​ന​യി​ലൂ​ടെ സാ​ധി​ക്കും. പു​തി​യ ത​ല​മു​റ വാ​യ​ന​യോ​ട് അ​ടു​ത്തു നി​ല്‍​ക്ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.. ച​ട​ങ്ങി​ല്‍ സാ​ക്ഷ​ര​താ​മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​വി.​വി മാ​ത്യു, പി.​സി ജോ​ണ്‍, തു​ല്യ​ത അ​ധ്യാ​പി​ക ലീ​ല ഗം​ഗാ​ധ​ര​ന്‍, ജി​ല്ലാ കോ​ഴ്‌​സ് ക​ണ്‍​വീ​ന​ര്‍ അ​ഫ്സ​ല്‍ ആ​ന​പ്പാ​റ, സെ​ന്‍റ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ബി​ന്ദു, അ​മ്പി​രാ​ജ്, ലേ​ഖ അ​നി​ല്‍​കു​മാ​ര്‍, അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ക്ഷ​ര​താ മി​ഷ​ന്‍റെ​യും വി​വ​ര പൊ​തു​ജ​ന​സ​മ്പ​ര്‍​ക്ക വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും വാ​യ​ന കൂ​ട്ടാ​യ്മ​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു.
കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, മ​ല്ല​പ്പ​ള്ളി സി​എം​എ​സ് എ​ച്ച്എ​സ്എ​സ്, കു​റ്റൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ്, അ​ടൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​യ​ന കൂ​ട്ടാ​യ്മ​ക​ള്‍ ന​ട​ന്നു. സം​സ്ഥാ​ന​ത്തെ എ​ല്ലാ തു​ല്യ​താ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലും വാ​യ​നാ കൂ​ട്ടാ​യ്മ​ക​ള്‍ അ​ര​ങ്ങേ​റി.