സം​യോ​ജി​ത കെ​ട്ടി​ടം: അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​വും വ​ഴി​യും പൂ​ര്‍​ത്തീ​ക​രി​ച്ചു
Monday, June 24, 2019 10:54 PM IST
ഇ​ല​ന്തൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-​ജി​ല്ലാ പ​ഞ്ചാ​യ​ത്ത്-​മ​ഹാ​ത്മ ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് സം​യോ​ജി​ത പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ലെ ആ​ദ്യ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​വും വ​ഴി​യും പൂ​ര്‍​ത്തീ​ക​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 8.07 ല​ക്ഷം രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മൂ​ന്ന് ല​ക്ഷം രൂ​പ​യും എം​ജി​എ​ന്‍​ആ​ര്‍​ഇ​ജി​എ​സി​ലൂ​ടെ 1.72 ല​ക്ഷം രൂ​പ​യും ഉ​ള്‍​പ്പെ​ടെ ആ​കെ 12.79ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ട​വും വ​ഴി​യും പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.
ഇ​ട​പ്പ​രി​യാ​രം മു​ര​ളീ​ഭ​വ​നി​ല്‍ വി.​എ​ന്‍. മു​ര​ളീ​ധ​ര​ന്‍ അ​ഞ്ച് സെ​ന്‍റും കോ​ഴ​ഞ്ചേ​രി കാ​ലാ​യി​ല്‍ പി.​സ​ദാ​ശി​വ​ന്‍ മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​വും അ​ങ്ക​ണ​വാ​ടി നി​ര്‍​മി​ക്കു​ന്ന​തി​ന് സൗ​ജ​ന്യ​മാ​യി ന​ല്‍​കി.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ ലീ​ല മോ​ഹ​ന്‍ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ് സി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ബി സ​ത്യ​ന്‍ താ​ക്കോ​ല്‍ ഐ​സി​ഡി​എ​സി​ന് കൈ​മാ​റി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി ജോ​ണ്‍, കെ.​പി. മു​കു​ന്ദ​ന്‍, ഇ​ന്ദി​ര മോ​ഹ​ന്‍, സി.​കെ. പൊ​ന്ന​മ്മ, കെ.​ആ​ര്‍. തു​ള​സി​യ​മ്മ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​സി. സു​രേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.