പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പി​ടി​വാ​ശിക്കു മുന്നിൽ നിസഹായരായി നിർധന കുടുംബം
Sunday, June 23, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പി​ടി​വാ​ശി​യി​ല്‍ നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ടെ​ന്ന സ്വ​പ്നം പൊ​ലി​യു​ന്നു.
സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ട് നി​ര്‍​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന കു​ടും​ബ​ത്തി​ന് കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി ന​ല്‍​കാ​ന്‍ നി​സാ​ര കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് തു​ന്പ​മ​ൺ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ത​ട​സ​മു​ന്ന​യി​ച്ച​തോ​ടെ രോ​ഗി​യാ​യ ഭാ​ര്യ​യെ​യും കൂ​ട്ടി എ​ന്തും ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ അ​ല​യു​ക​യാ​ണ് കു​ടും​ബ​നാ​ഥ​ന്‍.
പ​ന്ത​ളം ഉ​ള​യ​മ​ഠ​ത്തി​ല്‍ ഹാ​ഷിം മ​ന്‍​സി​ലി​ല്‍ എ​സ്. അ​ന്‍​സാ​രി, മു​ഹ​മ്മ​ദ് വീ​ട്ടി​ല്‍ സ​ജാ​ദ് എ​ന്നി​വ​രു​ടെ വീ​ടെ​ന്ന സ്വ​പ്ന​മാ​ണ് തു​മ്പ​മ​ണ്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പി​ടി​വാ​ശി​യി​ല്‍ പൊ​ലി​യു​ന്ന​ത്.
ഉ​ണ്ടാ​യി​രു​ന്ന വീ​ടും സ്ഥ​ല​വും ഭാ​ര്യ​യു​ടെ ചി​കി​ത്സ​യ്ക്കാ​യി വി​റ്റ് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ അ​ന്‍​സാ​രി. തു​മ്പ​മ​ണ്‍ വി​ല്ലേ​ജി​ല്‍ മു​ട്ടം ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള 28.20 ആ​ര്‍ സ്ഥ​ലം അ​ന്‍​സാ​രി​യും സ​ജാ​ദു​മാ​യി ചേ​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യി​ല്‍ വാ​ങ്ങി​യ​ത്. ഈ ​സ്ഥ​ല​ത്ത് വീ​ടു വ​യ്ക്കാ​ന്‍ വേ​ണ്ടി തു​മ്പ​മ​ണ്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ സ​മീ​പി​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് ഈ ​വ​സ്തു വി​ല്ലേ​ജ് രേ​ഖ​ക​ള്‍ പ്ര​കാ​രം നി​ലം എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നാ​ണ്.
അ​തി​നാ​ല്‍ ഈ ​സ്ഥ​ലം 10 സെ​ന്‍റ് എ​ന്ന ക്ര​മ​ത്തി​ല്‍ ആ​ധാ​ര​മാ​ക്കി കൊ​ണ്ടു​വ​ന്നാ​ല്‍ മാ​ത്ര​മേ വീ​ട് നി​ര്‍​മി​ക്കാ​ന്‍ അ​നു​വാ​ദം ല​ഭി​ക്കൂ​വെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
ഇ​ത​നു​സ​രി​ച്ച് മു​ഴു​വ​ന്‍ സ്ഥ​ല​വും അ​ന്‍​സാ​രി​യു​ടെ സ​ഹോ​ദ​ര​ന്‍റെ പേ​രി​ല്‍ എ​ഴു​തി​ക്കൊ​ടു​ത്ത ശേ​ഷം 10 സെ​ന്‍റ് മാ​ത്ര​മാ​യി അ​ന്‍​സാ​രി​യു​ടെ​യും സാ​ജി​ദി​ന്‍റെ​യും ഭാ​ര്യ​മാ​രു​ടെ പേ​രി​ല്‍ ആ​ധാ​ര​മാ​ക്കി.
ഇ​തി​ന് ശേ​ഷം വീ​ടു​വ​യ്ക്കാ​ന്‍ അ​നു​മ​തി തേ​ടി പ​ഞ്ചാ​യ​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍​കി. ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം സെ​ക്ര​ട്ട​റി ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ ഡേ​റ്റാ ബാ​ങ്ക് അ​നു​സ​രി​ച്ച് ഈ ​സ്ഥ​ലം നി​ല​മാ​ണെ​ന്നും അ​തി​നാ​ല്‍ പ്ര​ദേ​ശി​ക-​ജി​ല്ലാ നി​രീ​ക്ഷ​ണ സ​മി​തി​ക​ളു​ടെ അ​നു​വാ​ദം കൂ​ടി വേ​ണ​മെ​ന്നും ഇ​തി​നാ​യി കൃ​ഷി ഓ​ഫീ​സ​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കാ​നും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.
കൃ​ഷി ഓ​ഫീ​സ​ര്‍ പ്രാ​ദേ​ശി​ക നി​രീ​ക്ഷ​ണ സ​മി​തി​യു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പ​ഞ്ചാ​യ​ത്തി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് ഡേ​റ്റാ ബാ​ങ്കി​ല്‍ ഈ ​വ​സ്തു നി​ല​മെ​ന്നോ പു​ര​യി​ട​മെ​ന്നോ വി​ജ്ഞാ​പ​നം ചെ​യ്യ​പ്പെ​ടാ​ത്ത​തി​നാ​ലും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.
ഇ​തി​ന് പി​ന്നാ​ലെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്ഥ​ലം ഡേ​റ്റാ​ബാ​ങ്കി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും 4.04 ആ​റി​ന് മാ​ത്ര​മാ​ണ് ഇ​ത്ത​രം കേ​സു​ക​ളി​ല്‍ വീ​ടു വ​യ്ക്കാ​ന്‍ അ​നു​മ​തി എ​ന്നും നി​ങ്ങ​ളു​ടേ​ത് 0.1 ആ​ര്‍ കൂ​ടു​ത​ലാ​ണെ​ന്നും പ​റ​ഞ്ഞ് പെ​ര്‍​മി​റ്റ് നി​ഷേ​ധി​ച്ചു കൊ​ണ്ട് അ​ന്‍​സാ​രി​ക്ക് ക​ത്ത​യ​യ്ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
തു​ട​ര്‍​ന്ന് അ​ന്‍​സാ​രി ജി​ല്ലാ ക​ള​ക്ട​റെ പ​രാ​തി​യു​മാ​യി സ​മീ​പി​ച്ചു. അ​ദ്ദേ​ഹം പ​രാ​തി അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ​യ്ക്ക് കൈ​മാ​റു​ക​യാ​ണു​ണ്ടാ​യ​ത്.
അ​ന്‍​സാ​രി​യു​ടെ ഭാ​ര്യ ത​ല​യ്ക്ക് ര​ണ്ട് മേ​ജ​ര്‍ ഓ​പ്പ​റേ​ഷ​ന്‍ ക​ഴി​ഞ്ഞ് തു​ട​ര്‍ ചി​കി​ല്‍​സ​യി​ലാ​ണ്. ഇ​വ​ര്‍​ക്ക് ചി​കി​ത്സ​യ്ക്ക് ത​ന്നെ വ​ലി​യ തു​ക വേ​ണം. ഇ​വ​രു​ടെ ദു​ര​വ​സ്ഥ അ​റി​ഞ്ഞ സു​മ​ന​സു​ക​ളാ​ണ് വീ​ടു വ​ച്ചു കൊ​ടു​ക്കാ​ന്‍ മു​ന്നോ​ട്ടു വ​ന്ന​ത്. അ​തി​നാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് ത​ട​സ​മാ​കു​ന്ന​ത്.
തു​മ്പ​മ​ണ്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും സ്വ​ര​ച്ചേ​ര്‍​ച്ച​യി​ല​ല്ല. സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യ വ​ർ​ഗീ​സ് അ​വ​ധി​യി​ലാ​ണ്.
ഈ ​മാ​സം വി​ര​മി​ക്കു​ന്ന​യാ​ളാ​ണ് സെ​ക്ര​ട്ട​റി. സെ​ക്ര​ട്ട​റി മാ​റി​യ​തി​ന് ശേ​ഷ​മേ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ല്‍ ത​ന്‍റെ ക​ട​മ​ക​ള്‍ നി​ര്‍​വ​ഹി​ക്കൂ​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം, അ​ദ്ദേ​ഹം പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​മു​ണ്ട്.
സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള ശീ​ത​സ​മ​ര​ത്തി​ന്‍റെ ഇ​ര​യാ​കു​ക​യാ​യി​രു​ന്നു ത​ങ്ങ​ളെ​ന്ന് അ​ന്‍​സാ​രി​യും കു​ടും​ബ​വും പ​റ​യു​ന്നു. സെ​ക്ര​ട്ട​റി വി​ചാ​രി​ച്ചാ​ല്‍ വീ​ട് പ​ണി​യ്ക്ക് അ​നു​മ​തി ന​ല്‍​കാ​വു​ന്ന​തേ​യു​ള്ളൂ.
ഇ​തി​നാ​യി സെ​ക്ര​ട്ട​റി​യു​ടെ കാ​ലു​പി​ടി​ച്ച് ത​ങ്ങ​ള്‍ അ​പേ​ക്ഷി​ച്ചെ​ങ്കി​ലും ആ​ട്ടി​യി​റ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. താ​ന്‍ സെ​ക്ര​ട്ട​റി​യാ​യി ഉ​ള്ളി​ട​ത്തോ​ളം​അ​നു​മ​തി ന​ല്‍​കു​ക​യി​ല്ലെ​ന്നും ഇ​നി വ​രു​ന്ന​വ​ര്‍ അ​നു​മ​തി ന​ല്‍​കാ​തി​രി​ക്കാ​നു​ള്ള ത​ര​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് എ​ഴു​തു​മെ​ന്നു​മാ​ണ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞ​തെ​ന്ന് അ​ന്‍​സാ​രി​യും ഭാ​ര്യ​യും മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.
നി​ല​വി​ല്‍ താ​മ​സി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന വാ​ട​ക വീ​ട് ഒ​ഴി​ഞ്ഞു കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യി​ലു​മാ​ണ്.