ഡോ.​കെ.​എ​ൻ. ജോ​ർ​ജി​നെ അ​നു​സ്മ​രി​ച്ചു
Sunday, June 23, 2019 10:27 PM IST
മ​ല്ല​പ്പ​ള്ളി: സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്തും അ​ക്കാ​ഡ​മി​ക് രം​ഗ​ത്തും സ്വ​ന്ത​മാ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച മ​ദ്രാ​സ് സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്കി​ന്‍റെ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഡാ.​കെ.​എ​ൻ.​ജോ​ർ​ജി​ന്‍റെ പ്ര​ഥ​മ സ്മാ​ര​ക​പ്ര​ഭാ​ഷ​ണം തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ളേ​ജി​ൽ ന​ട​ന്നു.
ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ളെ മു​റു​കെ​പ്പി​ടി​ച്ച് ത​ത്ത്വ​മ​സി​യു​ടെ ആ​ന്ത​രീ​കാ​ർ​ത്ഥം മ​ന​സി​ലാ​ക്കി​യ മ​നു​ഷ്യ സ്നേ​ഹി​യാ​യ ഡോ.​കെ.​എ​ൻ.​ജോ​ർ​ജ് എ​രി​ഞ്ഞു തീ​ർ​ന്ന പ്ര​കാ​ശ​മാ​യി​രു​ന്നെ​ന്ന് സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മാ​ർ​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ അ​നു​സ്മ​രി​ച്ചു. കോ​ളേ​ജ് പ്രി​ൻ​സി​പ്പൽ ഡോ.​ബി​ജു റ്റി.​ജോ​ർ​ജ്, മാ​നേ​ജ​ർ പ്ര​ഫ.​തോ​മ​സ് എ​ബ്ര​ഹാം, ഡോ.​കെ.​എ​ൻ.​ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഏ​ബ്ര​ഹാം സ​ഖ​റി​യ, ഡോ.​തോം​സ​ണ്‍ കെ.​അ​ല​ക്സ്, റ​വ.​കെ.​ജി. ജോ​സ​ഫ്, ഡോ.​സ​ജി ചാ​ക്കോ, റെ​നി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.