അ​ധി​കാ​ര​വും ഉ​ത്ത​ര​വാ​ദി​ത്വ​വും അ​ധ്യാ​പ​ക​ർ മ​റ​ക്ക​രു​ത്: സി​സ്റ്റ​ർ ബി​ജി തോ​മ​സ്
Sunday, June 23, 2019 10:27 PM IST
മാ​രാ​മ​ൺ: കു​ട്ടി​ക​ളെ തെ​റ്റു​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്തി തി​രു​ത്തു​ന്ന​തി​നു​ള്ള അ​ധി​കാ​ര​വും ഉ​ത്ത​ര​വാ​ദി​ത്വ​വും അ​ധ്യാ​പ​ക​ർ​ക്കു​ണ്ടെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​നം​ഗം സി​സ്റ്റ​ർ ബി​ജി ജോ​സ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ഴ​ഞ്ചേ​രി ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​രാ​മ​ൺ എം​എം​എ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഭാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സി​സ്റ്റ​ർ.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ജോ​ർ​ജ് ഏ​ബ്ര​ഹാം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ഹോ​പ്പ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​സ​ജി കു​ര്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. കൃ​ഷ്ണ​കു​മാ​ർ, തോ​മ​സ് ലൂ​ക്കോ​സ്, വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ൺ, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ്ജ് ആ​ഷാ ജോ​ർ​ജ്, ദീ​പാ റേ​ച്ച​ൽ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​തി​ന് പ്ര​ത്യേ​ക പു​ര​സ്കാ​രം സ്കൂ​ളി​ന് സ​മ്മാ​നി​ച്ചു.
ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ഴ​ഞ്ചേ​രി ഡി​വി​ഷ​ൻ വ​ക അ​വാ​ർ​ഡു​ക​ൾ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.