പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണം: അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി
Sunday, June 23, 2019 10:25 PM IST
പ​ത്ത​നം​തി​ട്ട: പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഫി​സി​ഷ​ൻ​മാ​ർ, രോ​ഗ​നി​യ​ന്ത്ര​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, പി​ആ​ർ​ഒ​മാ​ർ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് അ​വ​ലോ​ക​ന​യോ​ഗം ന​ട​ത്തി.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ആ​രോ​ഗ്യ വ​കു​പ്പി​ന് ല​ഭി​ക്കു​ന്ന​തി​നും രോ​ഗ​ചി​കി​ത്സ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ഏ​കീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.
എ​ഡി​എം ക്ല​മ​ന്‍റ് ലോ​പ്പ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ.​എ​ൽ.​ഷീ​ജ, ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ.​സി.​എ​സ്.​ന​ന്ദി​നി, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ​ബി സു​ഷ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ ഫി​സി​ഷ്യ​ൻ ഡോ.​സ്റ്റാ​ൻ​ലി ജോ​ർ​ജ് നി​പ്പ രോ​ഗ ചി​കി​ത്സ​യെ​യും പ്ര​തി​രോ​ധ​ത്തെ​യും സം​ബ​ന്ധി​ച്ച് ക്ലാ​സെ​ടു​ത്തു.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് ത​യാ​റാ​ക്കി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ പു​തു​ക്കി​യ ട്രീ​റ്റ്മെ​ന്‍റ് പ്രോ​ട്ടോ​ക്കോ​ൾ അ​ട​ങ്ങി​യ പു​സ്ത​കം വി​ത​ര​ണം ചെ​യ്തു.