ശ​ക്തി തെ​ളി​യി​ച്ച് ജോ​സ​ഫ് വി​ഭാ​ഗം സ​മ്മേ​ള​നം, വി​ക്ട​ർ ടി.​തോ​മ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
Sunday, June 23, 2019 10:25 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ ജി​ല്ലാ​ത​ല യോ​ഗം പ​ത്ത​നം​തി​ട്ട​യി​ലെ ശ​ക്തി​പ്ര​ക​ട​ന വേ​ദി​യാ​യി.പ​ഴ​യ മാ​ണി വി​ഭാ​ഗ​ക്കാ​രാ​യി​രു​ന്ന ഒ​ട്ടേ​റെ നേ​താ​ക്ക​ളെ സ്വ​ന്തം പാ​ള​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് സ​മ്മേ​ള​നം ന​ട​ന്ന​ത്. പി.​ജെ. ജോ​സ​ഫ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റു സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട വി​ക്ട​ർ ടി.​തോ​മ​സി​നു ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലൂ​ടെ അ​ധ്യ​ക്ഷ​സ്ഥാ​നം തി​രി​ച്ചു​കി​ട്ടി. പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സും ഇ​തോ​ടെ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നേ​താ​ക്ക​ൾ.ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗ​ങ്ങ​ളാ​യ പ്ര​ഫ.​ഡി.​കെ. ജോ​ണ്‍, കു​ഞ്ഞു​കോ​ശി പോ​ൾ, ജോ​ണ്‍ കെ. ​മാ​ത്യൂ​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​നെ​ത്തി​യി​രു​ന്നു.

സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ആ​റ​ന്മു​ള, അ​ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

പ​ഴ​യ മാ​ണി പ​ക്ഷ​ക്കാ​ര​നാ​യ വി​ക്ട​ർ ടി.​തോ​മ​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റി​യ​തു കൂ​ടാ​തെ വ​ർ​ഗീ​സ് മാ​മ്മ​ൻ, എ​ൻ. ബാ​ബു വ​ർ​ഗീ​സ്, കെ.​ആ​ർ. ര​വി, മ​ഠ​ത്തി​ൽ കൃ​ഷ്ണ​പി​ള്ള, തോ​മ​സ് മാ​ത്യു, ത​ന്പി കു​ന്നു​ക​ണ്ട​ത്തി​ൽ, രാ​ജു പു​ളിം​പ​ള്ളി​ൽ, ഉ​മ്മ​ച്ച​ൻ കാ​രു​വേ​ലി​ൽ, ത​ന്പി കു​ന്നു​ക​ണ്ട​ത്തി​ൽ, ജോ​ർ​ജ് മാ​ത്യു, ജോ​ജി എം. ​ഏ​ബ്ര​ഹാം, വി.​ആ​ർ. രാ​ജേ​ഷ്, ആ​നി ജോ​സ​ഫ്, അ​ക്കാ​മ്മ വ​ർ​ഗീ​സ് തു​ട​ങ്ങി പ​ഴ​യ മാ​ണി വി​ഭാ​ഗ​ത്തി​ലെ പ​ല നേ​താ​ക്ക​ളും ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.എ​ൻ. ബാ​ബു വ​ർ​ഗീ​സി​നെ ഓ​ഫീ​സ് ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. മ​റ്റു ഭാ​ര​വാ​ഹി​ക​ളെ പി​ന്നീ​ട് നി​ശ്ച​യി​ക്കും.