സം​യോ​ജി​ത ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യി
Saturday, June 22, 2019 11:32 PM IST
മ​ല്ല​പ്പ​ള്ളി: താ​ലൂ​ക്കി​ലെ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള സം​യോ​ജി​ത ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യെ​ന്ന് മ​ല്ല​പ്പ​ള​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ അ​റി​യി​ച്ചു.

മ​ല്ല​പ്പ​ള്ളി, ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ൾ പൂ​ർ​ണ​മാ​യും, കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, 11, 12, 13 വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു വേ​ണ്ടി​യാ​ണ് പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​നി​ക്കാ​ട് പു​ളി​ക്കാ​മ​ല കു​ന്നി​ൽ 49 സെ​ന്‍റ് സ്ഥ​ല​ത്ത് ഒ​ന്നാം​ഘ​ട്ട​മാ​യി ശു​ദ്ധീ​ക​ര​ണ​ശാ​ല നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു.

പ്ര​തി​ദി​നം പ​ത്തു ദ​ശ​ല​ക്ഷം ലി​റ്റ​ർ ജ​ലം ഇ​വി​ടെ ശു​ദ്ധീ​ക​രി​ക്കാ​നാ​കും. മൂ​ന്ന് ജ​ല​സം​ഭ​ര​ണി​ക​ളും മ​ണി​മ​ല​യാ​റ്റി​ലെ കി​ണ​റ്റി​ൽ നി​ന്നും ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​ക്കു​ള്ള പൈ​പ്പു​ക​ളും, വെ​ള്ളം തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നു​ള്ള പൈ​പ്പു​ക​ളും സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സ​ർ​വേ ആ​രം​ഭി​ച്ചു.

നി​ല​വി​ലു​ള്ള കാ​രി​ക്കാ​മ​ല, ഹ​നു​മാ​ൻ​കു​ന്ന്, കൈ​പ്പ​റ്റ, പ​ര​ക്ക​ത്താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​പ​രി​ത​ല ടാ​ങ്കു​ക​ൾ ന​വീ​ക​രി​ക്കും. കാ​വു​ങ്ക​ഴ​മ​ല, കാ​ട്ടാ​മ​ല, നാ​ര​ക​ത്താ​നി, പൊ​ന്നി​രി​ക്കും​പാ​റ, തൃ​ച്ചേ​ർ​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ സം​ഭ​ര​ണി​ക​ൾ നി​ർ​മി​ക്കും.

34.33 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ ആ​കെ അ​ട​ങ്ക​ൽ തു​ക. കേ​ര​ളാ വാ​ട്ട​ർ അ​തോ​റി​റ്റി അ​ടൂ​ർ പ്രോ​ജ​ക്ട് ഡി​വി​ഷ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ൾ​ക്ക്് മു​ൻ സ​ർ​ക്കാ​ർ 7.98 കോ​ടി രൂ​പ​യും ഇ​പ്പോ​ഴ​ത്തെ സ​ർ​ക്കാ​ർ 24 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​രു​ന്നു.