തി​രു​വ​ല്ല : മ​ണി​പ്പു​രി​ല്‍ തു​ട​രു​ന്ന വം​ശീ​യ ക​ലാ​പ​ത്തി​ല്‍ ജീ​വ​ന്‍ ഹോ​മി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ളോ​ടും ഭീ​തി​യി​ല്‍ ക​ഴി​യു​ന്ന സ​മൂ​ഹ​ത്തോ​ടും ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് ക​ത്തി​ജ്വ​ലി​ക്കു​ന്ന മെ​ഴു​കു​തി​രി​ക​ളു​മാ​യി നി​ക്കോ​ള്‍​സ​ണ്‍ സി​റി​യ​ന്‍ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന മ​ണി​പ്പൂ​ര്‍ വി​ദ്യാ​ർ​ഥി​നി​ക​ള്‍ പ്രാ​ർ​ഥ​നാ​യ​ജ്ഞം ന​ട​ത്തി.

സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മാ​നേ​ജ​ര്‍ ഗീ​താ ടി. ​ജോ​ര്‍​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പ്രാ​ർഥ​നാ​യ​ജ്ഞ​ത്തി​ല്‍ മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സെ​ക്ര​ട്ട​റി റ​വ. കെ. ​ഇ. ഗീ​വ​ര്‍​ഗീ​സ് സ​മാ​ധാ​ന- ഐ​ക്യ​ദാ​ര്‍​ഢ്യ സ​ന്ദേ​ശം ന​ല്‍​കി.

സ്‌​കൂ​ള്‍ ചാ​പ്ലെ​യി​ന്‍ റ​വ. പ്ര​കാ​ശ് ഏ​ബ്ര​ഹാം, സ്‌​കൂ​ള്‍ ഗ​വേ​ണിം​ഗ് ബോ​ര്‍​ഡ് അം​ഗം റ്റി​ജു എം ​ജോ​ര്‍​ജ്, സ​ഭാ കൗ​ണ്‍​സി​ല്‍ അം​ഗം തോ​മ​സ് കോ​ശി, പ്രി​ന്‍​സി​പ്പ​ൽ​രാ​യ മെ​റി​ന്‍ മാ​ത്യു, ജ​യ സാ​ബു ഉ​മ്മ​ന്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്‍​കി.

ക​ഴി​ഞ്ഞ വ​ര്‍​ഷം മ​ണി​പ്പു​രി​ല്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ക​ലാ​പ​ത്തി​ന്‍റെ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ല്‍ വി​ദ്യാ​ഭ്യാ​സം തു​ട​രാ​ന്‍ ക​ഴി​യാ​തെ വ​ന്ന 29 വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പ്ര​ത്യേ​ക താ​ല്പ​ര്യ​പ്ര​കാ​രം നി​ക്കോ​ണ്‍​സ​ണ്‍ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നം ന​ൽ​കു​ക​യാ​യി​രു​ന്നു.

പാ​ഠ്യ - പാ​ഠ്യ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​വ​ർ ഇ​പ്പോ​ൾ മു​ന്‍​പ​ന്തി​യി​ലാ​ണ്. സ്‌​കൂ​ള്‍ അ​ന്ത​രീ​ക്ഷ​ത്തോ​ടും കേ​ര​ളീ​യ സം​സ്‌​കാ​ര​ത്തോ​ടും ഇ​വ​ർ പൂ​ര്‍​ണ​മാ​യും ഇ​ഴു​കി​ച്ചേ​ര്‍​ന്നു.