കൊ​ടു​മ​ൺ: സെ​ൻ​ട്ര​ൽ ട്രാ​വ​ൻ​കൂ​ർ സ​ഹോ​ദ​യ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ത്‌​ല​റ്റി​ക്സ് മീ​റ്റി​ന് കൊ​ടു​മ​ൺ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. അ​ന്ത​ർ​ദേ​ശീ​യ ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റ് സി​നി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ൻ​ട്ര​ൽ ട്രാ​വ​ൻ​കൂ​ർ സ​ഹോ​ദ​യാ​യു​ടെ പ്ര​സി​ഡ​ന്‍റ് ബി​ൻ​സി സൂ​സ​ൻ ടൈ​റ്റ​സ് പ​താ​ക ഉ​യ​ർ​ത്തി.

ന്യൂ​മാ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ മാ​നേ​ജ​ർ തോ​മ​സ് മാ​ത്യു ഒ​ളി​മ്പി​ക് ടോ​ർ​ച്ച് കൈ​മാ​റി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ മാ​ർ​ച്ച്പാ​സ്റ്റ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ട്ര​ഷ​റ​ർ നി​ഷ എ​ബി, സെ​ക്ര​ട്ട​റി സി​സ്റ്റ​ർ മി​നു എ​ലി​സ​ബേ​ത്ത് , ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, ജോ​ൺ സാ​മു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ത്ത​നം​തി​ട്ട, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ 33 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി ഏ​ക​ദേ​ശം 1500 കാ​യി​ക താ​ര​ങ്ങ​ളാ​ണ് അ​ത്‌ല​റ്റി​ക് മീ​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. മ​ങ്ങാ​ട് ന്യൂ​മാ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളും കൊ​ടു​മ​ൺ എം​ജി​എം സ്കൂ​ളു​മാ​ണ് ആ​തി​ഥേ​യ​ർ.