ജില്ലാ ഹോമിയോ ആശുപത്രിയിൽ ഫിസിയോ തെറാപ്പി യൂണിറ്റ്
1480978
Friday, November 22, 2024 4:03 AM IST
റാന്നി: കൊറ്റനാട്ടെ ജില്ലാ ഹോമിയോ ആശുപത്രിക്ക് ആധുനിക ഫിസിയോതെറാപ്പി യൂണിറ്റ് അനുവദിച്ചതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. നാഷണൽ ആയുഷ് മിഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി ഒരു ഫിസിയോ തെറാപ്പിസ്റ്റിനേയും മൾട്ടിപർപ്പസ് വർക്കറെയും നിയമിച്ചിട്ടുണ്ട്.
തിങ്കൾ മുതൽ ശനി വരെ രാവിലെ ഒന്പതു മുതൽ രണ്ടുവരെയാണ് ഫിസിയോതെറാപ്പി. ന്യൂറോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്, ജെറിക്, പ്രോസ്റ്റ് സർജിക്കൽ റീഹാബുലേഷൻ, സ്ത്രീകളുടെ ആരോഗ്യം എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
അൾട്രാ സൗണ്ട് തെറാപ്പി യൂണിറ്റ്, വേവ് ഡയറ്റമി , സ്റ്റാറ്റിക് ബൈസൈക്കിൾ, പാരലൽ ബാർ, വീൽചെയർ, വാട്ടർബെഡ്, വീൽചെയർ, എയർബെഡ് , ബെഡ് പാൻ, വാക്കിംഗ് സ്റ്റിക്ക്, വാക്കർ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.