അ​ടൂ​ർ: ഏ​നാ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് വി​ഷം ക​ഴി​ച്ച നി​ല​യി​ൽ. പു​തു​ശേ​രി ഭാ​ഗം ഹ​രീ​ഷ് ഭ​വ​നി​ൽ ഹ​രീ​ഷാ​ണ് (37) ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ​ത്.​യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി പ​രി​ക്കേ​ല്പി​ച്ച കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഹ​രീ​ഷി​ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ടൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ വി​ഷം ക​ഴി​ച്ച​താ​യാ​ണ് പ​റ​യു​ന്ന​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വാ​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 2.30-ന് ​ഏ​ഴം​കു​ളം കു​തി​ര​മു​ക്ക് ഭാ​ഗ​ത്തു​നി​ന്നാ​ണ് ഏ​നാ​ത്ത് പൊ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. പു​ല​ർ​ച്ചെ 4.30 ഓ​ടെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് എ​ത്തി​ച്ചു.​ര​ക്ത​സ​മ്മ​ർ​ദം കൂ​ടു​ത​ലാ​യ​തി​നാ​ൽ അ​ര​മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ കി​ട​ത്തി.

തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ ഏ​നാ​ത്ത് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ചു. കു​റ​ച്ചു സ​മ​യ​ത്തി​നു ശേ​ഷം ഹ​രീ​ഷ് ഛർ​ദ്ദി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ വീ​ണ്ടും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് വി​ഷം ക​ഴി​ച്ച​താ​യി ഇ​യാ​ൾ ഡോ​ക്ട​റോ​ട് പ​റ​ഞ്ഞ​ത്.

അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന വി​ഷം ഇ​യാ​ൾ ആ​ദ്യം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ നി​രീ​ക്ഷ​ണ​മു​റി​യി​ലെ കൈ ​ക​ഴു​കു​ന്ന ഭാ​ഗ​ത്തു​വ​ച്ച് ക​ഴി​ച്ചു എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ 15നാ​ണ് സ്ത്രീ​യെ ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്.