കോ​ന്നി: ദേ​ശീ​യ​പാ​ത​ക​ൾ, മ​ല​യോ​ര ഹൈ​വേ, തീ​ര​ദേ​ശ ഹൈ​വേ തു​ട​ങ്ങി ഗ്രാ​മീ​ണ റോ​ഡു​ക​ൾ വ​രെ ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ചു​കൊ​ണ്ടു​ള്ള സ​മ​ഗ്ര വി​ക​സ​ന​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന സ​ർ​ക്കാ​ർ 14 കോ​ടി രൂ​പ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ടു ചേ​ർ​ന്ന 1.15 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. മു​രി​ങ്ങ​മം​ഗ​ലം മു​ത​ൽ വ​ട്ട​മ​ൺ വ​രെ​യു​ള്ള 2.8 കി​ലോ​മീ​റ്റ​ർ റോ​ഡും വ​ട്ട​മ​ൺ മു​ത​ൽ പ​യ്യ​നാ​മ​ൺ വ​രെ​യു​ള്ള 1.9 കി​ലോ​മീ​റ്റ​ർ റോ​ഡു​മാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന​ത്.

12 മീ​റ്റ​ർ വീ​തി​യി​ൽ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​സൗ​ക​ര്യം ഏ​റെ മെ​ച്ച​പ്പെ​ടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ മൂ​ന്നാം ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. കോ​ന്നി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ ന​വീ​ക​ര​ണം ര​ണ്ടു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ന്നി ആ​ന​കു​ത്തി ജം​ഗ്ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ, അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഷ്മ മ​റി​യം റോ​യ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​യ​മ്മ രാ​മ​ച​ന്ദ്ര​ൻ, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ തു​ള​സി​മ​ണി​യ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.