റാ​ന്നി: ളാ​ഹ മ​ഞ്ഞ​ത്തോ​ട്ടി​ലെ 17 മ​ല​മ്പ​ണ്ടാ​ര ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ഭൂ​മി​യു​ടെ രേ​ഖ​ക​ൾ 17നു ​മ​ന്ത്രി കെ. ​രാ​ജ​ൻ കൈ​മാ​റു​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​റി​യി​ച്ചു.
ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പാ​ണി​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 20 കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രേ​ക്ക​ർ വീ​ത​മു​ള്ള ഭൂ​മി​യു​ടെ രേ​ഖ​ക​ൾ 2023 സെ​പ്റ്റം​ബ​ർ 23ന് ​ന​ൽ​കി​യി​രു​ന്നു. ഭൂ​മി​യു​ടെ രേ​ഖ​ക​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വ​നം - റ​വ​ന്യു - പ​ട്ടി​ക വ​ർ​ഗ വ​കു​പ്പ് ത​ല​ത്തി​ൽ നി​ര​വ​ധി​ത​വ​ണ യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു ചേ​ർ​ക്കു​ക​യും വി​വി​ധ വ​കു​പ്പ് ത​ല​ങ്ങ​ളി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്ന​താ​യി എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ർ​ഹ​രാ​യ 37 കു​ടും​ബ​ങ്ങ​ൾ​ക്കും ഒ​രേ​ക്ക​ർ ഭൂ​മി വീ​ത​മാ​ണ് ന​ൽ​കു​ന്ന​ത്. ഇ​തോ​ടെ ഇ​വ​ർ​ക്ക് വീ​ട് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​കും. ബാ​ക്കി​യു​ള്ള​വ​രു​ടെ​യും രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഭൂ​മി​ക്ക് അ​ർ​ഹ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന​മു​റ​യ്ക്ക് ഭൂ​മി ന​ൽ​കും.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സ​ഭ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 75 -ാമ​ത് ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ക​നി​വ് പാ​ർ​പ്പി​ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചു​ന​ൽ​കു​ന്ന 75 കാ​രു​ണ്യ ഭ​വ​ന​ങ്ങ​ളി​ൽ 37 ഭ​വ​ന​ങ്ങ​ൾ ഭൂ​മി​യു​ടെ കൈ​വ​ശാ​വ​കാ​ശ രേ​ഖ ല​ഭ്യ​മാ​യ മ​ഞ്ഞ​ത്തോ​ട്ടി​ലെ ആ​ദി​വാ​സി മ​ല​മ്പ​ണ്ടാ​ര വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​മെ​ന്ന് സ​ഭ അ​റി​യി​ച്ചി​ട്ടു​ള്ള​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.