ബി​ലീ​വേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ൽ പോ​ഡി​യാ​ട്രി ക്ലി​നി​ക് ആ​രം​ഭി​ച്ചു
Friday, October 11, 2024 2:38 AM IST
തി​രു​വ​ല്ല: ബി​ലീ​വേ​ഴ്‌​സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​മേ​ഹ​മു​ള്ള​വ​രു​ടെ പാ​ദ​രോ​ഗ​ങ്ങ​ൾ സ​മ​ഗ്ര​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​യ പോ​ഡി​യാ​ട്രി ക്ലി​നി​ക് ആ​രം​ഭി​ച്ചു.

ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റും കാ​ർ​ഡി​യോ തൊ​റാ​സി​ക് സ​ർ​ജ​റി വി​ഭാ​ഗം ത​ല​വ​നു​മാ​യ ഡോ. ​ജോ​ൺ വ​ല്യ​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ ​ജോം​സി ജോ​ർ​ജ്, ചാ​പ്ല​യി​ൻ ഫാ. ​തോ​മ​സ് വ​ർ​ഗീ​സ്, എ​ൻ​ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഫി​ലി​പ്പ് ഫി​ന്നി,

ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റെ​ന്നി നെ​പ്പോ​ളി​യ​ൻ, ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ഏ​ബ്ര​ഹാം മാ​ത്യു, പി​എം​ആ​ർ മേ​ധാ​വി ഡോ. ​റോ​ഷി​ൻ മേ​രി വ​ർ​ക്കി, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ മി​നി സാ​റ തോ​മ​സ്, റീ​ഹാ​ബ് സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​തോ​മ​സ് മാ​ത്യു, പോ​ഡി​യാ​ട്രി ന​ഴ്സിം​ഗ് ലീ​ഡ് സി​സ്റ്റ​ർ സ​ന്ധ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


ആ​ശു​പ​ത്രി​യി​ലെ എ​ൻ​ഡോ​ക്രൈ​നോ​ള​ജി, ജ​ന​റ​ൽ സ​ർ​ജ​റി, ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​രോ​ടൊ​പ്പം ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, പ്രോ​സ്തെ​റ്റി​ക്സ് ആ​ൻ​ഡ് ഓ​ർ​ത്തോ​ട്ടി​ക്സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ സം​യോ​ജി​ത മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും ക്ലി​നി​ക് പ്ര​വ​ർ​ത്തി​ക്കു​ക. എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലും ര​ണ്ടു മു​ത​ൽ നാ​ലു വ​രെ​യാ​യി​രി​ക്കും ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം.