യു​വ​ജ​ന​ങ്ങ​ള്‍ സ​മൂ​ഹനി​ര്‍​മി​തി​യു​ടെ വ​ക്താ​ക്ക​ള്‍: മാ​ര്‍ ഐ​റേ​നി​യോ​സ്
Monday, October 7, 2024 3:24 AM IST
പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നം യു​വ​ജ​ന​സം​ഗ​മം പൂ​ങ്കാ​വി​ല്‍

പ​ത്ത​നം​തി​ട്ട: കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളി​ല്‍ അ​സ്വ​സ്ഥ​രാ​കാ​തെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ സ​മൂ​ഹ​നി​ര്‍​മി​തി​യു​ടെ വ​ക്താ​ക്ക​ളാ​യി യു​വ​ജ​ന​ങ്ങ​ള്‍ മാ​റ​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

പൂ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന യു​വ​ജ​ന​സം​ഗ​മം എ​പ്പി​ക് 2024 ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എം​സി​വൈ​എം പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്വ​ര്‍​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി​യു​ടെ തി​രു​നാ​ളി​നോ​ടു ചേ​ര്‍​ന്നാ​ണ് പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന യു​വ​ജ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഡോ. ​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

യു​വ​ജ​ന​സം​ഗ​മ​ത്തി​ല്‍ കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി ഫാ. ​ഏ​ബ്ര​ഹാം ഇ​രു​മ്പി​നി​ക്ക​ല്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ബി​ബി​ന്‍ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ ഫാ. ​വ​ര്‍​ഗീ​സ് കൈ​തോ​ണ്‍, ഫാ. ​ജോ​ബ് പ​താ​ലി​ല്‍, ഫാ. ​ഡോ. സി​ജോ ജെ​യിം​സ് ച​രു​വു​പ​റ​മ്പി​ല്‍,


ഫാ. ​സ​ക്‌​റി​യാ റോ​സ​റി​വി​ല്ല, ഫാ. ​മാ​ത്യു പേ​ഴും​മൂ​ട്ടി​ല്‍, ഫാ. ​സ്‌​കോ​ട്ട് സ്ലീ​ബ പു​ളി​മൂ​ട​ന്‍, സി​സ്റ്റ​ര്‍ ജോ​വാ​ന്‍ എ​സ്‌​ഐ​സി, സു​ബി​ന്‍ തോ​മ​സ്, പ്രി​ന്‍​സ് റെ​ജി, ടെ​നി സ​ജി, ജി​ഷ ജോ​സ്, അ​ലീ​ന എ​ലി​സ​ബ​ത്ത് മാ​ത്യു, അ​ക്‌​സാ രാ​ജ​ന്‍, ജെ​റി​ന്‍, നോ​യ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ വി​വി​ധ അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി​യ വ്യ​ക്തി​ത്വ​ങ്ങ​ളെ വേ​ദി​യി​ല്‍ ആ​ദ​രി​ച്ചു.

പ്ര​ശ​സ്ത മ​ല​യാ​ള സി​നി​മ വ​ര​യ​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത് ഫാ. ​ഡാ​നി ഒ​എ​ഫ്എം യു​വ​ജ​ന സെ​മി​നാ​ര്‍ ന​യി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന യു​വ​ജ​ന റാ​ലി​യി​ല്‍ ആ​യി​ര​ത്തോ​ളം യു​വ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.
വാ​ദ്യ​മേ​ള​ങ്ങ​ളും, ത​ന​ത് ക​ലാ​രൂ​പ​മാ​യ കോ​ല്‍​ക്ക​ളി​യും ഡി​സ്‌​പ്ലേ​യാ​യി ന​ട​ത്ത​പ്പെ​ട്ടു.

യു​വ​ജ​ന സം​ഗ​മ​ത്തി​ന് സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വ​ര്‍​ഗീ​സ് മാ​ത്യു കാ​ലാ​യി​ല്‍ വ​ട​ക്കേ​തി​ല്‍ പ​താ​ക താ​ഴ്ത്തി. ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന സ​മി​തി​യും കോ​ന്നി വൈ​ദി​ക ജി​ല്ല​യും പൂ​ങ്കാ​വ്,വ​ല​ഞ്ചു​ഴി യൂ​ണി​റ്റു​ക​ളും നേ​തൃ​ത്വം ന​ല്‍​കി.