പ​ന്ത​ളം: പ്രാ​യം എ​ന്ന​ത് അ​നു​ഭ​വ​സ​മ്പ​ത്തും സ്‌​നേ​ഹ​വു​മാ​ണ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച വ​യോ​ജ​ന​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​ർ​ധ​ക്യ​ത്തി​ൽ ഏ​കാ​ന്ത​ത​യു​ടെ ഭാ​രം ചു​മ​ക്കാ​ന​നു​വ​ദി​ക്കാ​തെ പ്രാ​യ​മാ​യ​വ​രെ ചേ​ര്‍​ത്ത് നി​ര്‍​ത്ത​ലാ​ണ് സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ​യെ​ന്നും ചി​റ്റ​യം കൂ​ട്ടി​ച്ചേ​ര്‍​ത്തു. വ​യോ​ധി​ക​രു​ടെ അ​നു​ഭ​വസ​ന്പ​ത്ത് പു​തു​ത​ല​മു​റ​യ്ക്കു പാ​ഠ​മാ​ക​ണം.

പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യാ​യ 2024-25 വ​യോ​ജ​ന​ക്ഷേ​മം ഒ​ത്തു​ചേ​രാം ന​മു​ക്ക് മു​ന്നേ ന​ട​ന്ന​വ​ര്‍​ക്കാ​യി എ​ന്ന പേ​രി​ല്‍ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​യോ​ജ​ന ക്ല​ബു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യം​വ​യ്ക്കു​ന്നു​ണ്ട്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ള്‍ രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​നോ​ജ്, വേ​ള്‍​ഡ് വി​ഷ​ന്‍ റി​ട്ട​യേ​ഡ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ പി.​സി. ജോ​ണ്‍, ഡോ. ​വി​ദ്യ ശ​ശി​ധ​ര​ന്‍, വി.​എം. മ​ധു, ബി.​എ​സ്.​ അ​നീ​ഷ്‌​മോ​ന്‍, ജൂ​ലി ദി​ലീ​പ്, ര​ജി​ത കു​ഞ്ഞു​മോ​ന്‍, സ​ന്തോ​ഷ്‌​കു​മാ​ര്‍, എ.​സ​ന​ല്‍ കു​മാ​ര്‍, കെ.​അ​ജി​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.