കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: പ​​രി​​സ്ഥി​​തി ദു​​ര്‍​ബ​​ല പ്ര​​ദേ​​ശ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടി​​രി​​ക്കു​​ന്ന ജ​​ന​​വാ​​സ മേ​​ഖ​​ല​​ക​​ളെ പൂ​​ര്‍​ണ​​മാ​​യും ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു​​കൊ​​ണ്ട് പ്ര​​ശ്‌​​ന​​ബാ​​ധി​​ത മേ​​ഖ​​ല​​ക​​ളി​​ലെ എം​​പി​​മാ​​രെ​​യും എം​​എ​​ല്‍​എ​​മാ​​രെ​​യും ഉ​​ള്‍​പ്പെ​​ടു​​ത്തി ഇ​​ന്‍​ഫാ​​മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​എ​​സ്എ വി​​ടു​​ത​​ല്‍ സ​​ന്ധ്യ സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്ന് ദേ​​ശീ​​യ ചെ​​യ​​ര്‍​മാ​​ന്‍ ഫാ. ​​തോ​​മ​​സ് മ​​റ്റ​​മു​​ണ്ട​​യി​​ല്‍ പ​​റ​​ഞ്ഞു.

പാ​​റ​​ത്തോ​​ട് മ​​ല​​നാ​​ട് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ 17ന് ​​രാ​​ത്രി 7.30ന് ​​ഇ​​ന്‍​ഫാം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കാ​​ര്‍​ഷി​​ക​​ജി​​ല്ല സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഇ​​എ​​സ്എ വി​​ടു​​ത​​ല്‍ സ​​ന്ധ്യ​​യി​​ല്‍ മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍, എം​​പി​​മാ​​രാ​​യ ആ​​ന്‍റോ ആ​​ന്‍റ​​ണി, ജോ​​സ് കെ. ​​മാ​​ണി, ഫ്രാ​​ന്‍​സീ​​സ് ജോ​​ര്‍​ജ്, ഡീ​​ന്‍ കു​​ര്യാ​​ക്കോ​​സ്, എം​​എ​​ല്‍​എ​​മാ​​രാ​​യ എം.​​എം. മ​​ണി, വാ​​ഴൂ​​ര്‍ സോ​​മ​​ന്‍, ഡോ.​​എ​​ന്‍. ജ​​യ​​രാ​​ജ്, സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തു​​ങ്ക​​ല്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി കേ​​ര​​ള​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ ഇ​​എ​​സ്എ മേ​​ഖ​​ല​​യി​​ല്‍ ല​​ക്ഷോ​​പ​​ല​​ക്ഷം ജ​​ന​​ങ്ങ​​ള്‍ അ​​ധി​​വ​​സി​​ക്കു​​ന്നു​​ണ്ട്. ഇ​​ക്കാ​​ര​​ണ​​ത്താ​​ല്‍ ക​​ക്ഷി​​രാ​​ഷ്‌​ട്രീ​​യ​​ഭേ​​ദ​​മെ​​ന്യേ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ കാ​​ര്യ​​ക്ഷ​​മ​​മാ​​യി ഇ​​ട​​പെ​​ട​​ണം.

രാ​​ജ്യ​​ത്തി​​നും സം​​സ്ഥാ​​ന​​ത്തി​​നും ഏ​​റെ വി​​ദേ​​ശ​നാ​​ണ്യം നേ​​ടി​​ത്ത​​രു​​ന്ന സു​​ഗ​​ന്ധ​​വ്യ​​ഞ്ജ​​നം വി​​ള​​യു​​ന്ന ഏ​​ല​​മ​​ല​​ക്കാ​​ടു​​ക​​ള്‍ പൂ​​ര്‍​ണ​​മാ​​യും വ​​ന​​ഭൂ​​മി​​യാ​​ക്കാ​​നു​​ള്ള വ​​നം​​വ​​കു​​പ്പി​​ന്‍റെ ഗൂ​​ഢ നീ​​ക്കം സ​​ര്‍​ക്കാ​​ര്‍ ത​​ട​​ഞ്ഞ് റ​​വ​​ന്യു​​ഭൂ​​മി​​യാ​​യി നി​​ല​​നി​​ര്‍​ത്ത​​ണ​​ണം. ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ സ​​ര്‍​ക്കാ​​രി​​ന്‍റെ ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​ണ് ഇ​​എ​​സ്എ വി​​ടു​​ത​​ല്‍ സ​​ന്ധ്യ ന​​ട​​ത്തു​​ന്ന​​ത്.

ജ​​ന​​വാ​​സ മേ​​ഖ​​ല​​ക​​ളെ പ​​രി​​സ്ഥി​​തി ദു​​ര്‍​ബ​​ല മേ​​ഖ​​ല​​ക​​ളി​​ല്‍നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പ്ര​​ശ്‌​​ന​​ബാ​​ധി​​ത മേ​​ഖ​​ല​​ക​​ളി​​ലെ ജ​​ന​​ങ്ങ​​ള്‍ ഒ​​പ്പി​​ട്ട ഭീ​​മ​​ഹ​​ര്‍​ജി​​യും ഏ​​ല​​മ​​ല​​ക്കാ​​ടു​​ക​​ള്‍ റ​​വ​​ന്യു​​ഭൂ​​മി​​യാ​​യി നി​​ല​​നി​​ര്‍​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള നി​​വേ​​ദ​​ന​​വും യോ​​ഗ​​ത്തി​​ല്‍ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍​ക്ക് ഇ​​ന്‍​ഫാം കൈ​​മാ​​റും.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍​മാ​​രാ​​യ, ഫാ. ​​റോ​​ബി​​ന്‍ പ​​ട്ര​​കാ​​ലാ​​യി​​ല്‍, ഫാ. ​​ആ​​ല്‍​ബി​​ന്‍ പു​​ല്‍​ത്ത​​കി​​ടി​​യേ​​ല്‍, ഫാ. ​​ജി​​ന്‍​സ് കി​​ഴ​​ക്കേ​​ല്‍, പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ഏ​ബ്ര​​ഹാം മാ​​ത്യു പ​​ന്തി​​രു​​വേ​​ലി​​ല്‍, സെ​​ക്ര​​ട്ട​​റി ഡോ. ​​പി.​​വി. മാ​​ത്യു പ്ലാ​​ത്ത​​റ, ട്ര​​ഷ​​റ​​ര്‍ ജെ​​യ്‌​​സ​​ണ്‍ ചെം​​ബ്ലാ​​യി​​ല്‍, സ​​ബ്ജ​​ക്ട് എ​​ക്‌​​സ്‌​​പേ​​ര്‍​ട്ട് നെ​​ല്‍​വി​​ന്‍ സി. ​​ജോ​​യി, ജോ​​മോ​​ന്‍ ചേ​​റ്റു​​കു​​ഴി തു​​ട​​ങ്ങി​​യ​​വ​​രും പ​​ങ്കെ​​ടു​​ത്തു.