ബോധവത്കരണ ക്ലാസ് നടത്തി
1437177
Friday, July 19, 2024 3:05 AM IST
തിരുവല്ല: മാർ അത്തനേഷ്യസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് തിരുവല്ലയിൽ (മാക് ഫാസ്റ്റ്) ഹരിത കാന്പസ്, എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ "ഖരമാലിന്യ പരിപാലനത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
അക്കാഡമിക് ഡയറക്ടർ ഡോ.സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. ശ്രീവിദ്യ ബാലൻ ക്ലാസ് നയിച്ചു. ഗ്രീൻമിഷൻ നോഡൽ ഓഫീസർ ഡോ.സ്മിത വിജയൻ പ്രസംഗിച്ചു.
പത്തനംതിട്ട: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എംഎസ്എംഇ ഡെവലപ്മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസ് തൃശൂർ, മൈക്രോകോളജ് പന്തളം, കുടുംബശ്രീ ജില്ലാമിഷന് പത്തനംതിട്ട എന്നിവയുമായി സഹകരിച്ച് ഏകദിന സംരംഭകത്വ ബോധവത്കരണ സെമിനാര്‍ പന്തളം മൈക്രോ കോളജില്‍ ഇന്നു രാവിലെ 9.30 മുതല്‍ സംഘടിപ്പിക്കും. ഫോണ്‍ : 9496078403, 9995459719.