വ​ല​ഞ്ചു​ഴി ടൂ​റി​സം പ​ദ്ധ​തി​ക്ക് 6.98 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Tuesday, October 3, 2023 11:35 PM IST
പ​ത്ത​നം​തി​ട്ട: വ​ല​ഞ്ചു​ഴി ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി 6.98 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു​വെ​ന്നും പ​ദ്ധ​തി ഡി​സം​ബ​റി​ല്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
പൈ​പ്പി​ട​ലി​നെത്തു​ട​ര്‍​ന്ന് ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ മൂ​ലം താ​റു​മാ​റാ​യ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ എ​ത്ര​യും വേ​ഗ​ത്തി​ല്‍ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ അ​ബാ​ന്‍ വ​രെ പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യി ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും റോ​ഡി​ന്‍റെ ആ​ധു​നി​ക​വ​ത്ക​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് ശേ​ഷി​ക്കു​ന്ന ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

പൈ​പ്പ്‌​ലൈ​നി​ന് വേ​ണ്ടി റോ​ഡ് കു​ഴി​ച്ചാ​ല്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​ത് പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന​തി​ല്‍ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ല. സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ അ​ഴൂ​ര്‍ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള റോ​ഡി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം. പ​ക​ര്‍​ച്ച​പ്പ​നി പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ർ​ജി​ത​മാ​യി തു​ട​ര​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

പു​ളി​ക്കീ​ഴ് ജം​ഗ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ യോ​ഗ​ത്തി​ൽ​ആ​വ​ശ്യ​പ്പെ​ട്ടു. നെ​ടു​ങ്കു​ന്നം കാ​വ​നാ​ല്‍ ക​ട​വ് റോ​ഡ് പ്ര​വൃ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം.

കു​ന്ന​ന്താ​നം ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം ഉ​ട​ന്‍ ന​ട​ത്ത​ണം. നി​ര​ണം പ​ഞ്ചാ​യ​ത്തി​ലെ സി​എം​എ​ല്‍​ആ​ര്‍​പി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട നാ​ല് പ്ര​വൃ​ത്തി​ക​ള്‍ നി​ര്‍​ത്തി വ​ച്ച​തി​ന്‍റെ വി​ശ​ദീ​ക​ര​ണം പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ന​ല്‍​ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.


ജി​ല്ല​യി​ലെ പ്ര​ധാ​ന​റോ​ഡു​ക​ളി​ല്‍ പൈ​പ്പ് ലൈ​ന്‍ ഇ​ടു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തി​യാ​ല്‍ റോ​ഡി​ലെ കു​ഴി​ക​ള്‍ വേ​ഗ​ത്തി​ല്‍ അ​ട​യ്ക്ക​ണ​മെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ പ​റ​ഞ്ഞു.

പ്ര​കൃ​തി​ക്ഷോ​ഭം മൂ​ല​വും വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സി​ലൂ​ടെ​യും ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കേ​ണ്ട കു​ടി​ശി​ക തു​ക എ​ത്ര​യും വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ പ്ര​തി​നി​ധി കെ. ​ജ​യ​വ​ര്‍​മ പ​റ​ഞ്ഞു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം. നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തി​ലെ പൊ​ടി​യാ​ടി പ​ഞ്ചാ​യ​ത്തി​ലെ സി​ഗ്ന​ല്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ണം. അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തം.

ത​ക​ർ​ന്നു കി​ട​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ളു​ടെ പ​ണി​ക​ൾ വൈ​കു​ന്ന​തു സം​ബ​ന്ധി​ച്ചും ജ​യ​വ​ർ​മ ആ​ക്ഷേ​പ​മു​ന്ന​യി​ച്ചു.

ശാ​സ്താം​കോ​യി​ക്ക​ല്‍-​എ​ഴു​മ​റ്റൂ​ര്‍ റോ​ഡ്, മൂ​ശാ​രി​ക്ക​വ​ല-​പ​രി​യാ​രം റോ​ഡ്, പ​ത്ത​നം​തി​ട്ട-​വെ​ട്ടി​പ്രം റോ​ഡ്, ച​ക്ര​ശാ​ല​ക്ക​ട​വ്-​ക​ദ​ളി​മം​ഗ​ലം റോ​ഡ് എ​ന്നി​വ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. തി​രു​വ​ല്ല റ​വ​ന്യു​ട​വ​റി​ലെ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ ലി​ഫ്റ്റ് മാ​റ്റ​ണ​മെ​ന്നും മു​ത്തൂ​ര്‍ ചു​മ​ത്ര റോ​ഡി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ഡി​എം ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ സ​ഫ്‌​ന ന​സ​റു​ദീ​ന്‍, ഡെ​പ്യു​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ജി. ​ഉ​ല്ലാ​സ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.