കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന്
1339804
Sunday, October 1, 2023 11:43 PM IST
കോട്ടയം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ഷകരും കടലവകാശ നിയമനിര്‍മാണം ആവശ്യപ്പെട്ട് തീരദേശ മത്സ്യത്തൊഴിലാളികളും മുന്നോട്ടുവയ്ക്കുന്ന ജീവിത വിഷയങ്ങളെ പിന്തുണച്ച് സാംസ്കാരിക നായകരും കാമ്പസ് വിദ്യാര്‍ഥി സമൂഹവും മുന്നോട്ടുവരണമെന്നു കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് സംസ്കാരവേദി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്കാരവേദി പ്രസിദ്ധീകരിച്ച 50 കവികളുടെ കവിതാസമാഹാരം കാവ്യവേദി ഡോ. പോള്‍ മണലിനു കൈമാറി ജോസ് കെ. മാണി പ്രകാശനം ചെയ്തു.
സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനതല ഗാന്ധി ക്വിസ് മത്സര വിജയികള്‍ക്ക് അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ സമ്മാനങ്ങള്‍ നല്കി.
സ്റ്റീഫന്‍ ജോര്‍ജ് , സണ്ണി തെക്കേടം, ഡോ. പഴകുളം സുഭാഷ്, മാലേത്ത് പ്രതാപചന്ദ്രൻ, ഡാനിയേല്‍ ജോണ്‍, ക്വിസ് മാസ്റ്റര്‍ പി.എസ്. പണിക്കര്‍, പയസ് കുര്യന്, ബാബു ടി. ജോണ്‍, ഡോ. ജേക്കബ് സാംസണ്, മനോജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.